Thursday, March 31, 2011

അന്ത്യശ്വാസം

ആ ഞരക്കത്തിന്റെ ഒരറ്റം ജീവനും മറ്റൊരറ്റത്തു മരണവുമുണ്ടായിരുന്നു.... ഒടുവില്‍ ജയം മരണത്തിനു സ്വന്തം ..

Friday, March 18, 2011

extreme

Icannot hate you the double i loved...
coz my love was at the extreme... !!

Thursday, March 17, 2011

പ്രണയത്തിന്റെ വേദന

ആ വേദനയ്ക്ക് നിറമുണ്ടായിരുന്നു ...
ഹൃദയത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന ചുടുചോരയുടെ നിറം ....
ചൂളയില്‍ പുകയുന്ന മാംസം പോലെ വേവുന്ന ഓര്‍മ്മകള്‍ സിരകളില്‍ ... !!
തുള്ളികളായി മനസ്സില്‍ പതിക്കുന്ന നിന്‍റെ ചിന്തകള്‍ എന്നിലെ ജീവനെയും എന്നെയും വേര്‍പെടുത്തുന്നു ... !!

Wednesday, March 16, 2011

ഇല്ലായിരുന്നുവെങ്കില്‍ ....

അവളെ നിനക്ക് നഷ്ട്ടപ്പെട്ടില്ലായിരുന്നെങ്കില്‍, അവളോട്‌ നിനക്കുള്ള സ്നേഹത്തിന്റെ വ്യാപ്തിയും , അവള്‍ക്കു നിന്നിലുള്ള സ്ഥാനവും ഒരിക്കലും നീ തിരിച്ചറിയുമായിരുന്നില്ല .... !!
നാം ഒരുപാടാഗ്രഹിച്ച എന്തും കയ്യില്‍ വന്നു ചേരുമ്പോള്‍ അതിനു ഒരു വിലയും ഇല്ലാതാവും ... നിന്‍റെ പ്രണയം നിനക്ക് സ്വന്തമായിരുന്നെങ്കില്‍ അവള്‍ നിനക്ക് ആരായിരുന്നെന്ന് ഒരിക്കലും നീ മനസ്സിലാക്കില്ല ... !!
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പ്രണയം ജീവന്‍ പ്രാപിക്കുന്നത് .... പക്ഷെ ആ നഷ്ടത്തില്‍ നിങ്ങളുടെ ജീവനുമുണ്ടാവും ... !

Tuesday, March 15, 2011

Nostalgia...

Days are sometimes so colourful as bright nights ...
The nights, bear the flowers of tiny stars and fruitful dreams...
A feeling that can change your thoughts to a trance of truth...
and then your senses to a blast of dreamy nostalgia.... is love !!

Tuesday, March 8, 2011

ഒരിക്കല്‍കൂടി ...

ആളൊഴിഞ്ഞ ... പൂവിതള്‍ ചലനമറ്റ... ഒറ്റയടി പാതയിലൂടെ ...
ഒരിക്കല്‍കൂടി ഞാന്‍ നടന്നു ...
ചിതറിയ ഹൃദയത്തിന്റെ തേങ്ങല്‍ മാത്രം ഞാന്‍ അവിടെ കേട്ടു...
ഏകയായി നീങ്ങുമ്പോഴും വിദൂരങ്ങളില്‍ പ്രണയത്തിന്റെ ഗന്ധം ....

നീയില്ലാതെ...

ആ സന്ധ്യയിലായിരുന്നു ജീവനില്‍ പ്രണയം മൊട്ടിട്ടത്..
ഇന്നും അതേ നിറമുള്ള സന്ധ്യയിലാണ് പ്രാണനില്‍ മൌനം പൂവിട്ടത്..
നീയില്ലാത്ത ഈ ജന്മം ഞാന്‍ മൌനത്തില്‍ ജീവിക്കും...
മൌനത്തില്‍ തന്നെ നിന്‍റെ ഓര്‍മ്മകള്‍ പുല്‍കി കൊഴിയും...

Friday, March 4, 2011

written for my friend, Rajesh...

മനസ്സിന്റെ ഓരോ കോണിലും പ്രണയത്തെ വിതച്ച്, മുജ്ജന്മ സുകൃതം പോലെ അവള്‍ വന്നു. രാവുകളെ പുഷ്പങ്ങളുടെ ലാവന്യത്തിലാഴ്ത്തി , പകലുകള്‍ക്ക്‌ സുര്യപ്രഭയുടെ സൌരഭ്യം പകര്‍ന്ന്, എന്റെ ആത്മാവിന്റെ നേര്‍ത്ത തിരി ആളിക്കത്തിച്ച് അവളെന്റെ ദിനങ്ങളില്‍ നിറഞ്ഞു നിന്നു ... നാള്‍ക്കുനാള്‍ അവളോടുള്ള പ്രണയത്താല്‍ ഞാന്‍ കവിയും ഭ്രാന്തനുമായി മാറി ... അവളെ ഒരു തവണ പോലും കാണാതെ ഇത്രയധികം സ്നേഹിക്കുന്നതില്‍ ഞാന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ...
എങ്കിലും എന്നില്‍നിന്നും അവള്‍ ദൂരെയെവിടെയോ പൊയമാറഞ്ഞത്‌ എന്റെ ജീവനും കൊണ്ടാണ് ... അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ ഇന്നുകളെ തീചൂളയില്‍ നിറുത്തുന്നു ...അവളുടെ ഓര്‍മ്മകള്‍ എന്നെ വിട്ടൊഴിയുന്ന ഒരു നിമിഷം പോലും എനിക്കില്ല... അവളെ മറക്കുകയെന്നാല്‍ മരണമാണ് ... ഇന്നെന്റെ രാവുകള്‍ കണ്ണീര്‍ ഭക്ഷിക്കുന്നു ... നെഞ്ചുരുകി തീരുന്നു ... പകലുകളോ മൂകമായ വേദനയുടെ താഴ്വരയില്‍ ഏകാന്തമായി കേഴുന്നു ...

Thursday, March 3, 2011

പ്രതീക്ഷ ...


നിന്‍റെ ഒരു വിളിക്കപ്പുറം , ഇന്ന് ഞാനുണ്ട് ..

ചിന്തകളിലും മോഹങ്ങളിലും ചുടുചാരമെങ്കിലും ,

ഒരു ചലനം അവശേഷിക്കുന്നു ... നേര്‍ത്ത ഒരു ചലനം മാത്രം .... !

മനസ്സ് ആളിക്കത്തുകയാണ് ...

ആത്മാവ് പിടയുകയാണ് ...

പ്രതീക്ഷയുടെ ഏതോ നൂല്‍പ്പാലം മാത്രമാണ് ഇന്നെനിക്കു മുന്‍പില്‍ !

നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍ ,

ഈ ജീവന്‍ എത്രയോ പടികള്‍ കടന്നേനെ...

Wednesday, March 2, 2011

every relation have an expiry date...

ജീവന്‍ തുടിക്കുന്ന ഏതു ഹൃദയവും പിടയുന്നത് , ഏറ്റവും കൂടുതല്‍ തന്നിലേയ്ക്ക് അടുപ്പിച്ചു നിറുത്തുവാന്‍ കൊതിച്ചയാള്‍ മറ്റേതോ കാരണങ്ങള്‍ തേടി ദൂരെ മറയുമ്പോഴാണ് ...ആ നിമിഷത്തിന്റെ നീറ്റല്‍ വാക്കുകള്‍ക്കോ , തൂലികക്കോ പകര്‍ത്തുവാന്‍ കഴിയാവുന്നതിലും അഗാധമാണ് ... തന്നെ സ്നേഹിക്കുന്ന ഒരായിരം ആളുകളുടെ നടുവില്‍ നില്‍ക്കുമ്പോഴും കരള്‍ വെന്തുരുകുന്ന ഏകാന്തത... രാത്രികളും പകലുകളും നീളുന്ന വിഭ്രാന്തി ...താന്‍ സ്നേഹിക്കപ്പെടുന്ന നിമിഷങ്ങളാണ് ഏതൊരു ജന്മത്തിലെയും സുവര്‍ണ നിമിഷങ്ങള്‍ .. എങ്കിലും ആ നിമിഷങ്ങളുടെ മാധുര്യം ആ സ്നേഹം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് വേദനയായി, സ്വപ്നങ്ങളെയും സ്വബോധത്തെയും അരിച്ചു തിന്നുന്നത്... അതൊരു തിരിച്ചറിവാണ്... ഇനിയൊരിക്കലും മടങ്ങിവരാത്ത സന്തോഷത്തിന്റെ നോവുന്ന തിരിച്ചറിവ്.... !! തനിക്കു മുന്‍പിലെ അവളില്ലാത്ത ഓരോ നിമിഷവും യുഗങ്ങളുടെ നൊമ്പരമാണ് ... ! സത്യവും.. മിഥ്യയും വിധിയുടെ കൈകളിലെ കളിപ്പാവകളായി ഞാനെന്ന സത്യത്തെ ഞെരുക്കുന്നു... നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ തിരിച്ചറിയുക... ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം.. ഇനിയൊരിക്കല്‍ ഈ ഓര്‍മയിലാവും നിങ്ങളുടെ ജീവന്‍ ശേഷിക്കുന്നത് ... ഓരോ മനുഷ്യനും ജീവിതത്തിലെ ഒരു ഖട്ടത്തില്‍ തിരിച്ചറിയും.... "Every relation have an expiry date" !!!

കാതങ്ങള്‍ക്കപ്പുറം ....

പകലിന്റെ തീക്ഷ്ണമായ ഉറ്റുനോട്ടങ്ങളും,
രാവിന്റെ നിശബ്ധമായ നിലവിളികളും ,
മനസ്സിന്റെ ഏകാന്തമായ വേദനകളെ ആഴ്ത്തുന്നു ...
സ്വപ്നങ്ങളില്‍ ഞാന്‍ കൊതിക്കുന്ന നിന്‍റെ സാമീപ്യം
എത്രയോ കാതങ്ങള്‍ക്കപ്പുറമാണ് ...
നഷ്ട സ്വപ്നങ്ങളുടെ ജീര്‍ണ്ണിച്ച ഗന്ധവും പേറി ,
നമുക്കിടയില്‍ അലകള്‍ ഇരമ്പുന്നു ...
എങ്കിലും ... എന്റെ ചിന്തകളില്‍ ഞാന്‍ പോലുമറിയാതെ
ഒരു ശ്വാസത്തിനപ്പുരം നീ പുഞ്ചിരിക്കുന്നു ...

Tuesday, March 1, 2011

വേദനയുടെ അലമുറകള്‍ ...

ഇരുള്‍ തളം കെട്ടിയ നാല് ചുവരുകള്‍ക്കുള്ളില്‍ ,
നിശബ്ധമായ ഓര്‍മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു ...
ആത്മാവിന്റെ ചില്ലകളില്‍ ,
നോവിന്റെ കിളികള്‍ ചേക്കേറുമ്പോള്‍,
ഈ രാവിന്റെ ചിലമ്പിച്ച ശബ്ദത്തില്‍
നിശാപുഷ്പങ്ങള്‍ മിഴി തുറക്കുന്നു ...
ദുസ്വപ്നങ്ങളുടെ ഭാരം പേറി ,
യാമിനി പടിയിറങ്ങുമ്പോള്‍
ജീവനില്‍ എഴുതി ചേര്‍ക്കാന്‍
ആരും കാണാത്ത ഒരു കണ്ണീര്‍ മുദ്ര കൂടി... !!
ഇരുളിന്റെ മാറില്‍ ഒഴുകിയിറങ്ങുന്ന
കറുത്ത തുള്ളികളില്‍ വേദനയുടെ അലമുറകള്‍.... !!