Tuesday, March 1, 2011

വേദനയുടെ അലമുറകള്‍ ...

ഇരുള്‍ തളം കെട്ടിയ നാല് ചുവരുകള്‍ക്കുള്ളില്‍ ,
നിശബ്ധമായ ഓര്‍മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു ...
ആത്മാവിന്റെ ചില്ലകളില്‍ ,
നോവിന്റെ കിളികള്‍ ചേക്കേറുമ്പോള്‍,
ഈ രാവിന്റെ ചിലമ്പിച്ച ശബ്ദത്തില്‍
നിശാപുഷ്പങ്ങള്‍ മിഴി തുറക്കുന്നു ...
ദുസ്വപ്നങ്ങളുടെ ഭാരം പേറി ,
യാമിനി പടിയിറങ്ങുമ്പോള്‍
ജീവനില്‍ എഴുതി ചേര്‍ക്കാന്‍
ആരും കാണാത്ത ഒരു കണ്ണീര്‍ മുദ്ര കൂടി... !!
ഇരുളിന്റെ മാറില്‍ ഒഴുകിയിറങ്ങുന്ന
കറുത്ത തുള്ളികളില്‍ വേദനയുടെ അലമുറകള്‍.... !!

3 comments:

  1. eee .... kannuneer kaanaan arengilumundengil............

    ReplyDelete
  2. ദുസ്വപ്നങ്ങളുടെ ഭാരം പേറി ,
    യാമിനി പടിയിറങ്ങുമ്പോള്‍
    ജീവനില്‍ എഴുതി ചേര്‍ക്കാന്‍
    ആരും കാണാത്ത ഒരു കണ്ണീര്‍ മുദ്ര കൂടി..!!

    ee varikal super.. :)

    ReplyDelete