Sunday, March 7, 2010

ആളൊഴിയുന്നു...


എന്റെ നെടുവീര്‍പ്പുകള്‍ ഇരുണ്ട ഏതോ കോണില്‍ തട്ടി തിരികെ എന്റെ വാക്കുകളില്‍ ചേക്കേറുന്നു...
ഏകാന്തമായ എന്റെ വിങ്ങലുകള്‍ വീണ്ടും തൊണ്ടയില്‍ കുരുങ്ങുന്നു...
ഓര്‍മകളെ, എന്നെ പിന്തുടരാതിരിക്കുക..
സ്വപ്നങ്ങളേ, എന്റെ വഴിയില്‍ പതിയിരുന്നു വേദനിപ്പിക്കരുതെ....
നിങ്ങളോടുള്ള എന്റെ ഭാഷ കണ്ണീരാണ്..
നിങ്ങളുടെ ഭക്ഷണവും അതുതന്നെ...
എന്റെ മൂകഗദ്ഗതങ്ങള്‍ വേര്‍പാടിന്റെ അഗ്നിയെ വിഴുങ്ങുന്നു...
പ്രണയം, എന്റെ കാലൊച്ചകള്‍പോലും തേങ്ങലാക്കുന്നു...
ഈ യവനികയിലും ആളോഴിയുന്നു....

10 comments:

  1. എന്റെ നെടുവീര്‍പ്പുകള്‍ അനന്തതയിലൂട ദൈവസന്നിതിയിലെക്കങ്ങനെ സഞ്ചരിക്കുന്നു ..... കവിത കൊള്ളാം , നല്ലവരികള്‍!

    ReplyDelete
  2. ലേ-ഔട്ട് അല്‍പം കൂടെ ലളിതമാക്കാം എന്നൊരു അഭിപ്രായമുണ്ട്.
    നിറച്ചു വെച്ച ചിത്രങ്ങള്‍ എഴിതിയതിന്റെ ഘനം
    കുറക്കും.

    ആശംസകള്‍.

    തബ്...

    ReplyDelete
  3. Dear Angela,
    Good Evening!
    Touching lines.Once,atleast once a life time each and every one travels through this path of sorrow,loneliness and separation.May I tell you dear,everything in life is ephemeral;nothing lasts forever.
    Trust me,there is light at the other end of the tunnel.Tomorrow is Women's Day!Cheer up!
    Mathalappoo poluru manasam njan innu kandu......My dedication for you.:)
    Wishing you a wonderful and cheerful Women's Day,
    The Proud Woman,
    Sasneham,
    Anu

    ReplyDelete
  4. അത് ഇനി ഇങ്ങനെയാകട്ടെ...

    "ഓര്‍മകളേ, എന്നെ കൈവിടാതിരിക്കുക.
    സ്വപ്നങ്ങളേ, എന്റെ യാത്രയില്‍ എന്നെ തനിച്ചാക്കരുതെ..."

    :)

    ReplyDelete
  5. ശ്രീ പറഞ്ഞപോലെ സ്വപ്നങ്ങൾ മറക്കണ്ട..ഓർമിക്കട്ടെ

    ReplyDelete
  6. കുട്ടീ ,
    അരങ്ങില്‍ ആളൊഴിയും.
    യവനികയില്‍ എങ്ങിനെ ..??
    applying poetic justice?..... Hope so !!

    ReplyDelete