Saturday, June 4, 2011

മൌനം

 മൌനത്തിന്റെ താഴ്വാരങ്ങളിലെ ആളൊഴിഞ്ഞ കൂടുകളിലേക്ക് ഞാന്‍ സഞ്ചരിക്കുന്നു ...
എനിക്ക് മുന്‍പില്‍ വാചാലമാകുന്ന ഏകാന്തതയിലെ സംഗീതം എത്ര മധുരമാണ് ...

23 comments:

 1. എന്തിനാണ് മോളെ ....പിന്നേം പിന്നേം ഈ വിരഹം ...പോയവന്‍ പോട്ടെ .....ഇങനെ ഒന്ന് പോയാല്‍ ഉടനെ വിഷമിക്കാമോ

  ReplyDelete
 2. ഹും......... മൗനത്തിന്റെ കടലാസുപൂക്കൾ.....!

  ReplyDelete
 3. ബ്ലാക്ക്‌ മെമ്മറീസ്: വിരഹത്തെ കുറിച്ച എഴുതുന്നവര്‍ എല്ലാവരും വിരഹ വേദന അനുഭവിച്ചവരാണ് എന്ന് തോന്നുന്നുണ്ടോ ? എഴുതാന്‍ തോന്നി... വെറുതെ എഴുതി.... അത്രേ ഉള്ളു....

  ReplyDelete
 4. പൊന്മളക്കാരന്‍ : അതെ .. മൌനത്തിന്റെ കടലാസ് പൂക്കള്‍ ... :)

  ReplyDelete
 5. മൌനത്തിന്റെ പ്രണയിനി, ഏകാന്തതയുടെയും :)

  ReplyDelete
 6. Love and Love Only.... :കുറെ ആയല്ലോ കണ്ടിട്ട് ??
  ഹ്മ്മം... അതെ... മൌനത്തിന്റെ പ്രണയിനി ..

  ReplyDelete
 7. നമ്മള്‍ ഡെയിലി കാണുന്നുണ്ട് കൂട്ടുകാരി :P

  ReplyDelete
 8. "എന്തെങ്കിലും പറയെടോ..."

  "എന്ത് പറയാന്‍? അല്ലെങ്കില്‍ത്തന്നെ എപ്പോഴും എന്തെങ്കിലും പറയണംന്ന്ണ്ടോ?"
  അവന്‍ പറഞ്ഞതു ശരിയാണെന്നു തോന്നി. ഈ മൌനത്തിനുമുണ്ട് ഒരു സുഖം. ഞാനറിയുന്നു. പ്രണയത്തിന്റെ ഭാഷ ഒരു പക്ഷെ മൌനമായിരിക്കാം.

  ഈ മലമുകളിലെ മാവിന്റെ തണലില്‍, ഇവന്റെ ചുമലില്‍ ഇങ്ങനെ ചാരി ഇരിക്കുമ്പോള്‍ ഞാന്‍ വേറെ ഏതോ ഒരു ലോകത്തിലാണെന്നു തോന്നിപ്പോകുന്നു. താഴെ നൂലു പോലെ ഞങ്ങള്‍ പിന്നിട്ട വഴികള്‍ കാണാം.

  "ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ?" അവള്‍ ചോദിച്ചു.
  ഒരു പുഞ്ചിരി മാത്രം മറുപടിയായി.

  കോടമഞ്ഞ്‌ വീണു തുടങ്ങിയിരിക്കുന്നു. താഴ്വാരത്തു നിന്നും മഞ്ഞുപാളികള്‍ പതുക്കെ പൊങ്ങി വരുന്നതും നോക്കി അവള്‍ ഇരുന്നു.

  ഒരു നേര്‍ത്ത തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവള്‍ അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.
  "ഈ മഞ്ഞു പാളികള്‍ നമ്മളെ വന്നു മൂടിയിരുന്നെങ്കില്‍ ?"
  "മൂടിയിരുന്നെങ്കില്‍ ?"
  "നമുക്കതില്‍ അലിഞ്ഞ് ഇല്ലതകാമായിരുന്നു..."

  പക്ഷെ അവളുടെ പ്രണയത്തിന്റെ ചൂടില്‍ ആ മഞ്ഞുപാളികള്‍ ഉരുകിപ്പോയി.

  ReplyDelete
 9. ന്നാലും ....എന്തോ ഇല്ലേ ?????....ഇങനെ തുടര്‍ച്ചയായി വിരഹത്തെ കുറിച് എഴുതിയോണ്ട് പറഞ്ഞതാ ...പിന്നെ .കുറച്ചു വാക്കുകള്‍ കൊണ്ട്, കവിത തീര്‍കുന്ന ഈ കഴിവിന് മുന്‍പില്‍ ...എഴുതാന്‍ അറിയാത്ത ബ്ലാക്ക്‌ മെമ്മറീസ് ന്റെ ഒരായിരം ...ഒരായിരം .....എന്തോ .അതില്ലേ ..ങ്ങാ അത് തന്നെ ( കോപ്പ് കിട്ടുനില്ല )

  ReplyDelete
 10. ഒരു കാര്യം അറിയാൻ മെലാത്തതു കൊണ്ട് ചോദിച്ച് പോവുകയാണു. നിങ്ങൾ എല്ലാ വനിതാ ബ്ലോഗർമാർക്കും ഈ പ്രണയവും, വിരഹവും മാത്രേ എഴുതാനുള്ളോ? വെറുതെയല്ല പെണ്ണുങ്ങൾ എറ്റവുമധികം പ്രശ്നങ്ങളിൽ ചെന്നു ചാടുന്നത്...

  ReplyDelete
 11. കിങ്ങിണി കുട്ടി: ഇവിടെ വരുന്നതിനും എന്റെ ഭ്രാന്തന്‍ ചിന്തകളെ ഇഷ്ടപ്പെടുന്നതിനും നന്ദി... മൌനത്തെ എത്ര ഭംഗിയായി താങ്കള്‍ അവതരിപ്പിച്ചു .... :)


  ബ്ലാക്ക്‌ മെമ്മറീസ്: എന്തായാലും അഭിപ്രായം അറിയിച്ചതില്‍ നന്ദി ... എത്ര എഴുതിയാലും തീരാത്ത വിഷയമാണ് വിരഹം ... അതുകൊണ്ടാണ് വീണ്ടും വീണ്ടും എഴുതുന്നത്‌ ... :)

  ReplyDelete
 12. റിജോ : എല്ലാ വനിതാ ബ്ലോഗ്ഗര്‍മാരെ കുറിച്ചും എനിക്കറിയില്ല... എന്നെ ഉദ്ദേശിച്ചാണെങ്കില്‍... ഞാന്‍ പറയാം... നിങ്ങള്‍ പറയുന്നതിന് മാത്രം പ്രശ്നങ്ങള്‍ ഒന്നും എനിക്കില്ല... പിന്നെ പ്രശ്നങ്ങള്‍ ഇല്ലാത്ത ആളുകളും ഉണ്ടാവില്ല... ആണായാലും... പെണ്ണായാലും !! മനസ്സില്‍ വരുന്ന ചിന്തകള്‍ കുറിക്കുന്നു എന്നല്ലാതെ ഇതേ ഏഴുതൂ എന്നും ഇല്ല... പ്രണയത്തിന്റെ സുഖവും ... വിരഹത്തിന്റെ വേദനയും രുചിച്ചറിയാത്ത ആളുകളും വിരളം ... !! തന്റെ സന്തോഷവും ... വേദനയും പ്രകടിപ്പിക്കുന്ന വിധമാവും വ്യത്യാസം .. !! സാധാരണ ഗതിയില്‍ ഏതൊരു പെണ്ണും പ്രണയിക്കുന്നത്‌ ഒരു ആണിനെ ആവും ... വിരഹവും അയാള്‍ മൂലം ആവുമല്ലോ... പിന്നെ പെണ്ണുങ്ങളെ മാത്രം പഴി പറഞ്ഞിട്ടെന്ത കാര്യം ... ?? അതൊക്കെ ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ ആണ് ... :)


  അഭിപ്രായത്തിന് നന്ദി... :)

  ReplyDelete
 13. രണ്ട് വരി മാത്രമായതോണ്ട് തോന്നുന്നതാകും, വേറെ എവ്ടെയോ വായിച്ച പോലെ!

  @ റിജോ: എല്ലാ വനിതാ ബ്ലോഗര്‍മാരേയും അതില്‍ പെടുത്തല്ലേ. ഒന്ന് പരതി നോക്കിയാല്‍ വ്യത്യസ്ത വിഷയങ്ങളും കാണാം. എഴുത്തുകാരുടെ പ്രിയപെട്ട വിഷയങ്ങള്‍ പണ്ട് മുതലേ പ്രണയവും, വിരഹവും, പ്രകൃതിയുമൊക്കെ തന്നെയല്ലേ.

  എഴുതി തെളിയട്ടെ :)

  ReplyDelete
 14. ഏഞ്ചലാ, രണ്ടു വരിക്കവിത നന്നായിട്ടോ..വിരഹ വേദനയൊക്കെ മാറാന്‍ വേണ്ടി ഞാന്‍ ഒരു തമാശ പറയാം .. ഇത് എന്റെ ഫ്രെണ്ട്ന്റെ ഫേസ് ബുക്ക്‌ സ്റ്റാസില്‍ നിന്നും ചൂണ്ടിയതാണേ

  കാമുകന്‍ : നിന്നെ കെട്ടാന്‍ വേണ്ടി ഞാന്‍ എന്തും ഉപേക്ഷിക്കും

  കാമുകി : സത്യം? നിങ്ങടെ അച്ഛന്‍ ,അമ്മ, ജോലി ?

  കാമുകന്‍ : ഉപേക്ഷിക്കും പ്രിയേ .

  കാമുകി : നിങ്ങടെ സുഹൃത്തുകള്‍ ?

  കാമുകന്‍ : എപ്പോ ഉപേക്ഷിച്ചു എന്ന് ചോദിച്ചാല്‍ പോരെ?

  കാമുകി : ഈ സിഗരറ്റ് വലി പിന്നെ കള്ളുകുടി ?

  കാമുകന്‍ : പെങ്ങള് ചെല്ല്..നല്ല മഴ വരുന്നുണ്ട് !!

  ReplyDelete
 15. ''ആകാശ നീലിമയുടെ
  ആഴങ്ങളില്‍ നിന്നും
  കുന്നുകളും താഴ്വരകളും
  തീരങ്ങളും താണ്ടി
  ഇല വിരിച്ച ചെറു നിഴലുകളെ
  വകഞ്ഞു മാറ്റി
  ഒരു മൂടല്‍ മഞ്ഞായി വന്ന്
  ആത്മാവില്‍ ഉന്മാദ മൂര്‍ച്ച
  സമ്മാനിച്ചു മൗനം !,


  കാത്തിരിപ്പിനൊരു
  വിരാമാമിട്ട ചിറകടിയൊച്ചകള്‍
  അകന്നപ്പോള്‍ ,
  ഏകാകിയുടെ
  ഓരോ ജീവബിന്ദുവിലും
  ഗൃഹാതുരത്തതിന്റെ
  സൌരഭ്യം നിറച്ച ,
  പ്രത്യാശയുടെ പൊന്‍ തൂവല്‍ പൊഴിച്ച്
  അകന്നു പോയീ മൗനം .. ''

  ReplyDelete
 16. മൌനം നിറയുമ്പോൾ മനസ്സിൽ വഴിദൂരം പിന്നെയും ;

  ReplyDelete
 17. "എനിക്ക് മുന്‍പില്‍ വാചാലമാകുന്ന ഏകാന്തതയിലെ സംഗീതം എത്ര മധുരമാണ് ..."
  പിന്നില്‍ വന്നു കമന്ടിടുന്നവര്‍ അതൊന്നും കാണുന്നില്ല എഴുത്തുകാരി അതൊന്നും പറയാത്തിടത്തോളം ഒന്നുകില്‍ മിണ്ടാതെ പോകും അല്ലെങ്കില്‍ കിങ്ങിണിക്കുട്ടിയും മനുവും ചെയ്ത പോലെ സ്വന്തമായി എഴുതി സമാധാനിക്കും.ദുബായിക്കാരന്‍ ചെയ്തപോലെ തമാശ പറയും എന്നെപ്പോലെ ഇതിനൊന്നും കഴിയാത്തവര്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന് പറഞ്ഞിട്ടും പോകും .ആത്മത്തില്‍ നിന്നിറങ്ങാന്‍ ഉപദേശം കിട്ടിയ ഞാന്‍ ഇനി എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിനിടയിലാ ഇത് കണ്ടത്. ഞാനും അനുഭവിക്കുന്നത് മാത്രമല്ല എഴുതുന്നത്‌. നാളെ മുതല്‍ രണ്ടു വരി കൂടുതല്‍ എഴുത്.അല്ലാതെ ഞാന്‍ എന്ത് പറയാനാ......പിന്നെ എഴുതുന്നത്‌ എന്തായാലും ഇത് വരെ ബോറായി തോന്നിയിട്ടില്ല .

  ReplyDelete
 18. ഒരു ദുബായിക്കാരന്‍


  ഹഹഹ അത് നന്നായി ട്ടോ... :)  മനു ...

  എന്റെ വെറും രണ്ടു വരിക്കു എത്ര കാവ്യാത്മകമായി താങ്കള്‍ കമന്റ്‌ നല്‍കിയിരിക്കുന്നു ... നന്ദി :)

  sm sadique

  ഹ്മ്മം .... :)


  ഞാന്‍

  ഇനിയും എഴുതുന്നതൊന്നും ബോര്‍ ആയി തോന്നാതിരിക്കട്ടെ... :)

  ReplyDelete
 19. (മൃദുലേ...)ചില നേരം.., മൌനം ഒരു മരണം തന്നെയാണ് .. naalukalkku sheshamaanee vazhi varunne.. veendum kandathil santhosham....

  @''ഞാന്‍

  ഇനിയും എഴുതുന്നതൊന്നും ബോര്‍ ആയി തോന്നാതിരിക്കട്ടെ... :)''

  noooo..... ;(
  chinthakal cheruthenkilum.... write.....write..... write...;)))

  bst vshezzzzzzzz

  ReplyDelete
 20. "I Feel I am left alone
  But I am never alone"

  Thats the beauty of Solitude.U wil nver feel like u r alone.

  ReplyDelete