Wednesday, November 9, 2011

മറവിയുടെ തീരം ...

 മറവിയുടെ തീരത്ത്‌ ,
ഓര്‍മകളെ ഓളങ്ങള്‍ 
വീണ്ടും തിരികെ കൊണ്ടുവരുമ്പോള്‍ ,
വര്‍ഷങ്ങളുടെയോ കണ്ണീരിന്റെയോ 
കണക്കെടുക്കാന്‍ നില്‍ക്കാതെ 
കാത്തിരിപ്പുകളില്‍ നിന്നെ നിറച്ചു ഞാന്‍ ജീവിക്കുന്നു ...
നിനക്കായി കാത്തിരിക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്നു  ... !
നിശാഗന്ധി പൂക്കുന്ന യാമം,
ലോകം സ്വപത്തില്‍ മയങ്ങിതുടങ്ങിയിരുന്നു ...
സ്വപ്‌നങ്ങള്‍ മാടി വിളിച്ചിട്ടും ,
തിരിയാന്‍ വയ്യാതെ,
നീയും ഞാനും പിരിഞ്ഞ അതേ തീരത്ത്‌ നില്‍ക്കുകയാണ് ഞാന്‍...
എന്നെങ്കിലും നീ തിരികെ വരുന്നതും കാത്ത്...
തിരികെ വന്നെന്റെ വരണ്ട ഹൃദയത്തില്‍ ,
ഒരു തുള്ളി കന്നീര്മുത്തായി പടരുന്നതും കാത്ത് ... !

4 comments:

  1. പിരിഞ്ഞ അതേ തീരത്ത്‌ തിരയെന്നിയിരിക്കനാണോ ഭാവം??

    കവിത ഇഷ്ട്ടമായിട്ടോ...

    ReplyDelete
  2. ചില തീരങ്ങള്‍ അങ്ങനെയാണ് മറക്കുവാന്‍ ശ്രെമിക്കുബോള്‍ കൂടുതല്‍ ശക്തിയായി ഓര്‍മ്മകള്‍ തിരയടിക്കും .........

    ReplyDelete
  3. കടല്‍ അങ്ങിനെയാണ് ഏതു വികാരവും അതിന്റെ ഇരട്ടിയായി തിരിച്ചു തരും

    ReplyDelete
  4. തീരത്ത് നില്‍ക്കുന്നത് നല്ലതാണ് പക്ഷെ...
    നീ കാത്തിരിക്കുന്ന തീരം കടലിന്റെ ആണെങ്കില്‍ സുനാമി വന്നേക്കാം...
    പുഴയാണെങ്കില്‍ മണല്‍ വാരാന്‍ മാഫിയക്കാര്‍ വരാം....
    ഡാമിന്റെ തീരത്താണേല്‍ ചിലപ്പോള്‍ ഡാം തകര്ന്നെന്നും വരാം...
    സൊ കരുതലോടെ കാത്തു നില്‍ക്കുക...

    ReplyDelete