Friday, December 2, 2011

ഡിസംബര്‍...

തണുത്ത കാറ്റില്‍ ..
കണ്ണീര്‍തുള്ളികളും ചുമന്ന്‌,
ഒരു ഡിസംബര്‍ കൂടി ...
ഡിസംബര്‍ ... നിന്നോടെനിക്ക് പ്രണയമാണ് ...
ആണ്ടുകള്‍ എരിഞ്ഞടങ്ങുന്നത് നിന്നിലാണല്ലോ...
കാത്തിരിപ്പുകളില്‍,
പുതിയ കിരണങ്ങള്‍ പുനര്‍ജനിക്കുന്നതും
നിന്നില്‍ തന്നെ ... !
അവനെയോര്‍ത്ത്,
കരള്‍ പിടയുമ്പോള്‍ ..
അവന്റെ ചിന്തകളില്‍,
മിഴി നിറയുമ്പോള്‍...
ഹാ ഡിസംബര്‍ ...
എഴുതി ചേര്‍ക്കു ....
നിന്റെ നെഞ്ചില്‍ എന്റെയീ വേദന കൂടി...
ഒരിക്കല്‍ അവന്‍ ഈ വഴി വരും ...
അന്നവന്റെ കാതില്‍ നീ ചൊല്ലണം ...
ഇവിടെ ചിറകൊടിഞ്ഞു പിടഞ്ഞ ഒരു രാപ്പാടി ...
അവനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്...




10 comments:

  1. നന്നായിരിക്കുന്നു.....
    ഡിസംബറിനെക്കുറിച്ചുള്ള ചിന്താശകലങ്ങള്‍.....

    ആശംസകള്‍......!

    ReplyDelete
  2. ആണ്ടുകള്‍ എരിഞ്ഞടങ്ങുന്ന ഡിസമ്പര്‍.

    ReplyDelete
  3. നീ കാത്തിര്‍ക്കൂ.
    അതിന്റെ സുഖം അവനറിയില്ല.
    പക്ഷെ ഒന്നുറപ്പാണ്.
    നിന്റെ കാത്തിരിപ്പ്‌ അതവന്‍ അറിയും.
    ഒരിക്കല്‍ അവന്‍ വരും.
    നിന്നെ കൂട്ടിക്കൊണ്ടു പോകും.
    അവനും നിനക്കും മാത്രമായി ദൈവം ഒരു ലോകം ഒരുക്കി വെച്ചിട്ടുണ്ട്.
    അവിടെ നിങ്ങള്‍ ഒരുപാട് കാലം ജീവിക്കും.
    ഇതെന്റെ പ്രാര്‍ഥനയാണ്.
    എന്റെ ആശംസയാണ്.
    എന്റെ ആഗ്രഹമാണ്.
    നടക്കട്ടെ.
    with lots of love
    uma

    ReplyDelete
  4. puthuvarshathilekulla.. oru kathiripanu .. e dec. njanum a puthiya lokathekulla kathiripil anu ..

    ReplyDelete
  5. ഡിസംബര്‍ ...
    മഞ്ഞു കണങ്ങളുടെ ഡിസംബര്‍.. :)
    ഐ ലവ് ഡിസംബര്‍.. <3

    ReplyDelete
  6. താ ഒരു ഡിസംബര്‍ കൂടി......

    ReplyDelete
  7. ഡിസംബര്‍ കഴിഞ്ഞാല്‍ പിന്നെ ഇനി ഈ വര്‍ഷം തിരികെ കിട്ടില്ലല്ലോ ? ആശംസകള്‍ .....

    ReplyDelete
  8. ഒരു ഡിസംബര്‍ കൂടി കടന്നു പോകുന്നു.

    ReplyDelete
  9. "ഹാ ഡിസംബര്‍ ...
    എഴുതി ചേര്‍ക്കു ....
    നിന്റെ നെഞ്ചില്‍ എന്റെയീ വേദന കൂടി...
    ഒരിക്കല്‍ അവന്‍ ഈ വഴി വരും ...
    അന്നവന്റെ കാതില്‍ നീ ചൊല്ലണം ...
    ഇവിടെ ചിറകൊടിഞ്ഞു പിടഞ്ഞ ഒരു രാപ്പാടി ...
    അവനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്ന്..."
    ഈ വരികള്‍ ഒരുപാട് ഫീല്‍ ചെയ്യുന്നു....


    ചുള്ളിക്കാടിന്റെ രണ്ടു വരികള്‍ ഓര്‍ത്തു പോകുകയാണ്...
    "ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനെ....
    എന്നെന്നുമെന് പാനപാത്രം നിറയ്ക്കട്ടെ നിന് അസാന്നിദ്ധ്യം പകരുന്ന വേദന"
    ഇതല്ലാതെ മറ്റെന്തു പറയാന്‍..? എല്ലാം ഈ വരികളില്‍ ഉണ്ട്...

    ReplyDelete