Wednesday, December 7, 2011

ദൈവത്തിന്റെ ഭാഷ


ദൈവമേ നിന്റെ ഭാഷയേതാണ് ?? 
ഒരിക്കല്‍ മാത്രം എന്റെ മുന്‍പില്‍ വരാമോ...
ഒരിക്കല്‍ മാത്രം എന്റെ പ്രാര്‍ത്ഥന കേള്‍ക്കാമോ ...
എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നത് നീ കാണുന്നില്ലേ...
നിനക്കറിയില്ലേ എന്നെ... ??
അവനു വേണ്ടി ഇനിയും കാത്തിരിക്കുന്ന ഞാന്‍ 
എത്ര മണ്ടിയാണെന്ന് അവര് പറയുന്നു...
ഞാന്‍ മറക്കണം പോലും ... !
അവനെ സ്വന്തമാക്കണമെന്നു കൊതിക്കുന്ന ഞാന്‍ 
സ്വാര്‍ഥയാണെന്ന് അവര് പറയുന്നു...!
യഥാര്‍ത്ഥ പ്രണയം സ്വന്തമാക്കണമെന്നു ആഗ്രഹിക്കില്ല പോലും... !
ദൈവമേ... നീ എങ്കിലും എന്നെ മനസ്സിലാക്കുന്നുവോ ?
നിന്നോട് എന്ത് ചോദിക്കണമെന്ന് എനിക്കറിയില്ലല്ലോ ...
നിന്നോട് എന്ത് പ്രാര്‍ഥിക്കണമെന്നും എനിക്കറിയില്ല...
അടച്ച കൂട്ടില്‍ , ചിറകറ്റു പിടയുന്ന കിളിയെ പോലെ...
മെഴുകുതിരിയുടെ കാല്‍ച്ചുവട്ടില്‍... 
വെളിച്ചത്തെ പുണര്‍ന്നുകൊണ്ട്,
ജീവന് വേണ്ടി പിടയുന്ന ഈയലിനെ പോലെ...
എന്റെ ഉള്ളില്‍ ചങ്ക് വേദനയോടെ പുളയുന്നു .... !
അവനെ ഞാന്‍ സ്നേഹിക്കുന്നു...
അത് മാത്രമേ എനിക്കറിയുകയുള്ളൂ...
അത് സ്വാര്‍ഥമാണോ എന്നും ...
മടയത്തരം ആണോ എന്നും എനിക്കറിയില്ല...
ഇനിയും ഞാന്‍ സ്നേഹിക്കും...
അവനെ സ്നേഹിക്കാനെ എനിക്കറിയു...
മറ്റൊന്നും എനിക്കറിയില്ല... !

11 comments:

  1. "അടച്ച കൂട്ടില്‍ , ചിറകറ്റു പിടയുന്ന കിളിയെ പോലെ...
    മെഴുകുതിരിയുടെ കാല്‍ച്ചുവട്ടില്‍...
    വെളിച്ചത്തെ പുണര്‍ന്നുകൊണ്ട്,
    ജീവന് വേണ്ടി പിടയുന്ന ഈയലിനെ പോലെ...
    എന്റെ ഉള്ളില്‍ ചങ്ക് വേദനയോടെ പുളയുന്നു .... !
    അവനെ ഞാന്‍ സ്നേഹിക്കുന്നു...
    അത് മാത്രമേ എനിക്കറിയുകയുള്ളൂ..."

    എത്ര മനോഹരമായി നീ നിന്റെ വേദനകള്‍ പകര്‍ത്തിയിരിക്കുന്നു....
    പകരം വെക്കാനില്ലാത്ത വരികള്‍...
    ഈ വരികള്‍ നിന്നെ കൊണ്ട് എഴുതിച്ചത് അവനോടുള്ള അഗാധമായ പ്രണയം നിനക്ക് തരുന്ന വേദനകളാണ്....
    ഒരു പക്ഷെ ഇത് പോലെ അക്ഷരങ്ങള്‍ കൊണ്ട് മഴവില്ല് തീര്‍ക്കാന്‍ ആവില്ലേ നിന്റെ നിയോഗം...നിന്റെ പ്രണയവും...!!

    ReplyDelete
  2. ദൈവം എല്ലാം കേള്‍ക്കുന്നുണ്ടാവും...... ഒരു വരവുമായി നിന്റെ മുന്നില്‍ വന്നാല്‍ നീ എന്ത് ചോദിക്കും?

    ReplyDelete
  3. parthanakalude azham alakan dayivathinu oru pretheyeka sugam anu . kitatha parthanakalude purakil .. athilum nalathu onu enna dayivathinte deerkadreshti ayerikam.. kathiriku .. oru answer kittunathu vare.. dayivatheyum ninneyum nee thanee tholpikathe irunal mathee

    ReplyDelete
  4. sambavichathellam nallathinu ....sambavichu kodnirikunathum nallathinu ....sambavikan pokunathum nallathinu ....engane mansil urapichu ..prathisandhikal ellam dharanm cheyethu mubottu thanne pokuka ....u wil find ur way :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നിശാഗന്ധികള് ഇരുട്ടിന്റെ പ്രണയിനികളാണ്..പ്രഭാതം അകലെയല്ലെന്ന് തിരിച്ചറിയാത്തവർ... മെഴുകുതിരി വെളിച്ചത്തെ പുണരുന്ന ഈയം പാറ്റയാകാതെ പ്രണയം ചുവപ്പിച്ച ഒരു പകലിനെ സ്വപ്നം കാണു....ഇടവഴിയിലിരുവഴികളിൽ പിരിഞ്ഞവർ പിന്നെയും കണ്ടുമുട്ടാറുണ്ട്.......

    ReplyDelete
  7. അടച്ച കൂട്ടില്‍ , ചിറകറ്റു പിടയുന്ന കിളിയെ പോലെ...
    മെഴുകുതിരിയുടെ കാല്‍ച്ചുവട്ടില്‍...
    വെളിച്ചത്തെ പുണര്‍ന്നുകൊണ്ട്,
    ജീവന് വേണ്ടി പിടയുന്ന ഈയലിനെ പോലെ...
    എന്റെ ഉള്ളില്‍ ചങ്ക് വേദനയോടെ പുളയുന്നു .... !
    അവനെ ഞാന്‍ സ്നേഹിക്കുന്നു...

    മനോഹരം അതില്‍ കൂടുതല്‍ എന്ത് പറയാനാ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  8. ഇനിയും ഞാന്‍ സ്നേഹിക്കും...
    അവനെ സ്നേഹിക്കാനെ എനിക്കറിയു...
    മറ്റൊന്നും എനിക്കറിയില്ല... !

    ReplyDelete
  9. Pranayam oru kavithayanu .. chilark matram manasilakuna chilark orikalum manasilakatha kavitha. :-/

    ReplyDelete