Tuesday, November 20, 2012

ഭ്രാന്ത്

ഇന്നൊരു വാക്കിന്‍റെ
ഇരുണ്ടയറയ്ക്കുള്ളില്‍ വച്ച് ,
എന്‍റെ ആത്മാവിനെയവര്‍
ബലാത്സംഗം ചെയ്യ്തു !
വിടര്‍ന്ന കണ്ണുകളില്‍
തീയായ് തുടിച്ചിരുന്ന ലോകമിന്നെന്‍റെ
നേരിനെ പൊള്ളിച്ചു ചാമ്പലാക്കി !
മനസ്സിന്‍റെ ശ്രീകോവിലില്‍
നിവേദ്യമാക്കിയൊരു
കവിതയുമവര്‍ പിച്ചിചീന്തി !
ഓര്‍മ്മകളൊരറ്റത്തുനിന്നും
കരിനാഗമായ് വിഷം തുപ്പുകയും,
നോവതിന്‍റെ കരിംതേറ്റ
നീട്ടുകയും ചെയ്യുന്നു !
ഇനിയുമെത്ര കാലം
ഇനിയുമെത്ര കാതം
ദുഃഖപൂര്‍ണ്ണമീ നെഞ്ചിന്നാഴങ്ങളില്‍
പഴുപ്പായ് , ദുര്‍ഗന്ധമായ്
അവരെറിഞ്ഞു പോയ എന്‍റെയീ
ഏകാന്തത ഞാന്‍ ചുമക്കണം ??
ചിരിയുടെ പാതിരാച്ചോര്‍ച്ചയില്‍ 
നരകകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ 
ഞാനീ ബോധത്തെ
തീയിലെറിയുകയാണ് !
തിരിച്ചറിയപ്പെടാത്ത ലോകങ്ങളില്‍
ഭ്രാന്തിയുടെ അടക്കാനാവാത്ത
ആനന്ദത്തോടെ എനിക്ക് നടക്കണം !
അവിടെയുമെന്നെ നഗ്നയാക്കിരസിക്കുന്ന
കണ്ണുകളുടെ അസ്ത്രങ്ങളുണ്ടാവാമെങ്കിലും
ഞാന്‍ ഭ്രാന്തിയല്ലേ
ലോകമെന്നെ തിരസ്കരിച്ചതല്ലേ ... !!

3 comments:

  1. "ഞാന്‍ ഭ്രാന്തിയല്ലേ"

    ഒരു ഭ്രാന്തിക്ക് എത്രയും മനോഹരമകത്തിയ്മായി കവിതകള്‍ എഴുതാന്‍ പറ്റില്ല . . . . . . . . . .

    "ഇന്നൊരു വാക്കിന്‍റെ
    ഇരുണ്ടയറയ്ക്കുള്ളില്‍ വച്ച് ,
    എന്‍റെ ആത്മാവിനെയവര്‍
    ബലാത്സംഗം ചെയ്യ്തു !"

    ഒരു പനിനീര്‍ പൂവിനു ഇളം കാറ്റിന്റെ തലോടലും കൊടുംകാറ്റിന്റെ പ്രഹരവും ഉണ്ടാകും ഇ ലോകം വിചിത്രമാണ് സുന്ദരമാണ്

    ReplyDelete
  2. “ചിരിയുടെ പാതിരാച്ചോര്‍ച്ചയില്‍
    നരകകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍
    ഞാനീ ബോധത്തെ
    തീയിലെറിയുകയാണ് !”..; തപീക്കും മനസ്സോടെ.....

    ReplyDelete
  3. പൊള്ളിക്കുന്ന തീ പോലെ

    ReplyDelete