പൂത്തുലഞ്ഞ് ,
ചില്ലകള്‍ താഴ്ന്നു നില്ക്കുന്ന 
തണല്‍മരങ്ങള്‍ക്കിടയില്‍ 
കെട്ടുപിണഞ്ഞും 
വേര്‍പെട്ടും 
സ്മരണകളുടെ നീളന്‍വഴികള്‍ !
അഭയം തിരഞ്ഞു താണ്ടുന്ന 
വരണ്ട ഇരുള്‍പ്പാതകളിലൊന്നില്‍ ,
എന്നില്‍ നിന്നും നഷ്ടമായ 
സൂര്യനാളം കയ്യില്‍കാത്ത്,
മുറിവേല്‍ക്കാതെയും 
ചവുട്ടിയരയ്ക്കപ്പെടാതെയും 
ഒരു പകല്‍പ്പൂവുണ്ടാവാം  !
ഉണ്ടാവാം
ReplyDeleteകുറച്ച് കടുപ്പം തന്നെടേ!!!!!
ReplyDeleteപാതകളില്‍ പരിമളവും പ്രകാശവും പരക്കട്ടെ!
ReplyDelete