എത്ര വട്ടം തനിയെ പോവാനൊരുങ്ങിയതാണ് ,
വിരല്‍ത്തുമ്പുകള്‍ തൂവലുകളും
കരങ്ങള്‍ ചിറകുകളുമാക്കിയും
കണ്ണെത്താ ദൂരത്തോളം
അലസമൊരു നിശ്വാസം പോലെ
കാറ്റിനോട് ചേര്‍ന്ന്
മേഘങ്ങള്‍ക്കിടയിലെ കുറുക്കുവഴികളിലൂടെ
ആരെയും പിന്തിരിഞ്ഞു നോക്കാതെ
അമ്മയുടെ നിറകണ്ണുകളില്‍
വിറകൊണ്ടു വീഴാതെ ..
സ്വപ്നത്തില്‍ നിന്നും പിടഞ്ഞെണീറ്റ്
നൊമ്പരപ്പെടാതെ ...
അലിഞ്ഞലിഞ്ഞില്ലാതാവാന്‍ !
യാത്രയെന്നും മുടങ്ങും
പടിയിറങ്ങാന്‍ സമ്മതിക്കാതെ
വിരലുകള്‍ ബന്ധിക്കപ്പെട്ട്
എന്നുമെന്നുമിങ്ങനെയൊരു
പുസ്തകത്താളില്‍ ... !
വിരല്‍ത്തുമ്പുകള്‍ തൂവലുകളും
കരങ്ങള്‍ ചിറകുകളുമാക്കിയും
കണ്ണെത്താ ദൂരത്തോളം
അലസമൊരു നിശ്വാസം പോലെ
കാറ്റിനോട് ചേര്‍ന്ന്
മേഘങ്ങള്‍ക്കിടയിലെ കുറുക്കുവഴികളിലൂടെ
ആരെയും പിന്തിരിഞ്ഞു നോക്കാതെ
അമ്മയുടെ നിറകണ്ണുകളില്‍
വിറകൊണ്ടു വീഴാതെ ..
സ്വപ്നത്തില്‍ നിന്നും പിടഞ്ഞെണീറ്റ്
നൊമ്പരപ്പെടാതെ ...
അലിഞ്ഞലിഞ്ഞില്ലാതാവാന്‍ !
യാത്രയെന്നും മുടങ്ങും
പടിയിറങ്ങാന്‍ സമ്മതിക്കാതെ
വിരലുകള്‍ ബന്ധിക്കപ്പെട്ട്
എന്നുമെന്നുമിങ്ങനെയൊരു
പുസ്തകത്താളില്‍ ... !