Friday, May 3, 2013

ഉണരുവാൻ വേണ്ടി


പിറക്കാൻ കൊതിച്ച് ,
വന്ധ്യമേഘങ്ങൾക്കുള്ളിൽ 
ഒരു കടലുറങ്ങി !
പൂക്കാൻ കൊതിച്ച് ,
പാഴ്വിത്തിനുള്ളിൽ 
ഒരു കാടും !
കാലം ദാഹിച്ചപ്പോഴും ,
മണ്ണ് മരിച്ചപ്പോഴും 
ഉണരാൻ കഴിയാതെപോയ 
സ്വപ്നങ്ങളുടെ കല്ലറകൾ !
അതിലൊന്നിൽ നീയും പ്രണയമേ !
നൂറ്റാണ്ടുകൾ അഗ്നിഗോളങ്ങളായ് 
കെട്ടുകൾ പൊട്ടിച്ചോടുമ്പോൾ 
കണ്ണുകളിലൊരുനൂറെണ്ണക്കുടങ്ങൾ 
തുളുമ്പി വീഴുമ്പോൾ ,
ഒരു നാൾ നീ 
നിദ്രവിട്ടുണർന്നേക്കാം !
അന്ന് 
നിന്നെയും കാത്ത് 
ഒരു രാവുമുറങ്ങാതെ 
ഒരു പകലുമറിയാതെ 
നിന്നെ തേടിയലഞ്ഞൊരു 
തൂലികയുടെ ചിതയെടുക്കാത്ത 
ചിതലരിക്കാത്ത 
എണ്ണിയാലൊടുങ്ങാത്ത 
കാൽപ്പാടുകളുണ്ടാവും ! 

3 comments:

 1. ...ഒരു തുയില്‍പാട്ട്

  ReplyDelete
 2. പ്രതീക്ഷ ,ഓഫര്‍ .......

  ReplyDelete
 3. ....കാല്പാടുകൾ കാണും..!!

  നല്ല വരികൾ

  ശുഭാശംസകൾ...

  ReplyDelete