ഉപമകള്‍ക്ക് അതീതമായ,
അളവുകള്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന
ഈ സ്നേഹത്തിനു
മടിയില്‍ക്കിടക്കുമ്പോഴെല്ലാം
ഞാനൊരു കൈകുഞ്ഞിനെപ്പോലാവും..
അമ്മയെന്ന രണ്ടക്ഷരങ്ങള്‍ക്ക്
പകരംവയ്ക്കാന്‍ ഈ ലോകത്തിലോ അതിനപ്പുറമോ മറ്റൊന്നുമില്ലെന്ന്
ജീവിച്ചു കാണിക്കുന്ന
സ്ത്രീയുടെ മടിയിലെത്തിയാല്‍
മറഞ്ഞുപോകുന്നതാണെന്റെ
നോവുകളെല്ലാം..
അതിനൊക്കെ ഏറെ മുന്‍പ്
വെറുമൊരു ആകാശത്തിലോ
കടലിലോ പ്രപഞ്ചത്തിലോ
മറ്റേതു സ്നേഹവും
ഒതുങ്ങിപ്പോയെക്കും ...
നല്ല കവിത
ReplyDeleteശുഭാശംസകൾ.....