എല്ലാ വരകളും
ഉരുകിയൊലിച്ചു പോകുന്ന
ഒരു കൊടുംവേനല്‍ ക്യാന്‍വാസില്‍
തനിച്ചിരുന്ന് ,
ചിത്രകാരാ
ഞാന്‍ നിന്നെയോര്‍ക്കുകയാണ് ..
കാലം പൊള്ളുന്നു !
ഇവിടെയിപ്പോള്‍
ഞാന്‍ മാത്രമാണ് ,
ഏകാന്തതയുടെ ഒറ്റനിറത്തിന്
നീ എന്‍റെ പേരിട്ടു പോയി..
വിരല്‍ത്തുമ്പിനാലെന്‍റെ
ഇളം നിറത്തിലേയ്ക്ക്
ഒരിക്കല്‍
നീ തിരികെ വന്നിട്ട് ,
കൂട്ടി ചേര്‍ക്കണം
തണലിനായി
ഒരു തളിര്‍ച്ചില്ലയെങ്കിലും...
എങ്കില്‍,
നിന്‍റെ പേരില്‍ ഞാന്‍
ഇനി ഓരോ ഋതുവിനെയും
ഓര്‍ക്കും..
എങ്കില്‍,
ReplyDeleteനിന്‍റെ പേരില്‍ ഞാന്‍
ഇനി ഓരോ ഋതുവിനെയും
ഓര്‍ക്കും...........ഹൃദ്യം തന്നെ
ക്യാൻവാസ് എന്ന തടവറ
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....