Thursday, November 27, 2014

ആഗ്രഹങ്ങളില്‍ നഷ്ടപ്പെടുന്നത്

നിന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ഹൃദയത്തിനുള്ളില്‍ 
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന 
ഒരു കൊച്ചു മുറി വേണം 
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം.. 
ആത്മാവേ 
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?

1 comment:

  1. എല്ലാം നഷ്ടപ്പെടുത്തിയാലും സഫലമാകാത്ത ആഗ്രഹങ്ങളും ഉണ്ടല്ലോ!

    ReplyDelete