Saturday, October 4, 2014

ഗിറ്റാറിസ്റ്റ്

1.പൂമ്പാറ്റകള്‍ പൂവ് തേടുമ്പോള്‍
വസന്തം ഓടിയെത്തുന്നത് പോലെ
ചില വിരല്‍ത്തുമ്പുകള്‍
ആകാശം തേടുമ്പോള്‍
കൂടണയുന്നതാണ് സംഗീതം

2.വിരലുകളില്‍
ചിറകുകള്‍ സൂക്ഷിക്കുന്നവരുണ്ട്
നമ്മെ,
നിറയെ പൂക്കുന്ന
ചെടികളാക്കുന്നവര്‍.. !
അവരുടെ ചിറകുകള്‍
നമ്മുടെ വസന്തങ്ങളെ
അനന്തതയിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകും..

4 comments:

  1. സംഗീതച്ചിറകുകള്‍

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. വിരലുകളുടെ മാന്ത്രിക സ്പർശത്തിൽ ആത്മ നിരിവൃതിയുടെ അനന്തതയിലേയ്ക്ക് നമ്മെ നയിക്കുന്നു.

    ReplyDelete
  4. അതിമനോഹരം !

    ReplyDelete