Friday, December 4, 2009

ഓട്ടോഗ്രാഫ്...


പിന്നീടൊരിക്കല്‍ എന്തൊക്കെയോ തിരഞ്ഞു ഞാന്‍ ഉമ്മപ്പടികളും കടന്നു മുറിയിലെത്തി.പണ്ടെപ്പോഴോ ഞാന്‍ തുടിക്കുന്ന ഹൃദയത്തോടടുക്കിപ്പിടിച്ച എന്റെ ഭ്രാന്തന്‍കവിതകള്‍ക്കിടയില്‍ ,വര്‍ണ്ണത്താളുകള്‍ തുന്നിയ, ചിതല്‍ തിന്നുതുടങ്ങിയ എന്റെ പഴയ ഓട്ടോഗ്രാഫ് കണ്ടു.വിദ്യാലയത്തിന്റെ പടികള്‍ നടന്നിങ്ങിയശേഷവും അതെന്റെ പ്രിയപ്പെട്ട ര്‍മ്മയായിരുന്നു.കാലത്തിനോത്തുള്ള ട്ടപ്പാച്ചിലില്‍ നെന്ജോടടുക്കിപ്പിടിച്ചതൊക്കെയും, മുറിയുടെ ഒരു കോണില്‍ ചിലന്തിക്കുഞ്ഞുങ്ങളുടെ കോലാലങ്ങള്‍ക്കിടയില്‍ മയങ്ങുന്നു...അതിന്റെ താളുകള്‍ ഓരോന്നായി മറിക്കുമ്പോള്‍ വിളിപ്പാടകലെ ആരൊക്കെയോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...സ്മരണകള്‍ പറ്റംപറ്റമായി വന്ന് എന്റെ കണ്ണുകളെ ഈറണിയിച്ചുകൊണ്ടിരുന്നു.വിലപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ടത് പോലെ...

7 comments:

  1. " സ്വപ്‌നങ്ങള്‍ എനിക്ക് ഓര്‍മകളുടെ ഇതളുകള്‍ മാത്രം , അത് എന്നില്‍ ആവോളം ഉണ്ട്..നീ എനിക്ക് എന്‍റെ ബാല്യം തിരികെ തരുമോ ? ".അവള്‍ എന്നില്‍ നിന്ന് ഓടി അകന്നു ...

    ReplyDelete
  2. ഒരു വാക്കിന്റെ വ്യഗ്രതയില്‍
    മരണം കണ്‍ തുറക്കുമ്പോള്‍ '
    പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
    ഉലഞ്ഞു വീണടിയുമ്പോള്‍ ..,
    നീ കാണുക .
    പതിയെ വീണുടഞ്ഞു പോയ
    സ്ഫടിക സ്വപ്നങ്ങളിലെ
    മഴവില്‍ പുഞ്ചിരി ..

    ReplyDelete
  3. yea, u r ryt angela.
    time's too strong!
    -b

    ReplyDelete