Monday, March 8, 2010

അവള്‍ സ്ത്രീയാണ്...




മന്ദമായി അവള്‍ നീങ്ങി,
തന്റെ നേര്‍ക്ക് ചീറിയടുക്കുന്ന അടക്കംപറച്ചിലുകള്‍ അറിഞ്ഞിരുന്നു അവള്‍..
തെരുവീഥികളിലെ വെറിപൂണ്ട കണ്ണുകള്‍ ചങ്ങലപോലെ അവളെ വരിഞ്ഞു,
രാവിന്റെ നിശബ്ധതകളില്‍ അവളുടെ ഞരക്കങ്ങള്‍ പോലും,
കാമത്തിന്റെ കണ്ണുകളില്‍ അഗ്നിപടര്‍ത്തുന്നു......
പൊട്ടിപൊളിഞ്ഞ ഭിത്തിയുടെ മറവില്‍ അവള്‍ തന്റെ മാനം എറിഞ്ഞുടയ്ക്കുന്നു,
അവളുടെ വിയര്‍പ്പുകലര്‍ന്ന കണ്ണീരിന്‍ അര്‍ഥങ്ങള്‍ ലോകം പലതായി വ്യാഖ്യാനിക്കുന്നു...
പുകയുന്ന അടുപ്പില്‍ രണ്ടുപിടി അരിവച്ചു നാഥനില്ലാത്ത തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വിളമ്പാന്‍ ,
അവള്‍ രാത്രിതോറും തന്നെത്തന്നെ മറക്കുന്നു....
ഒട്ടിയ വയറുമായി തന്‍മണിക്കുഞ്ഞുങ്ങള്‍ തെരുവില്‍ അലഞ്ഞപ്പോള്‍,
ആട്ടിയോടിച്ച ലോകമേ,
ഒരുപിടി ചോറിനായി അവള്‍ത്തന്‍ മാറിലെ ചെല ഉരിഞ്ഞെറിഞ്ഞപ്പോള്‍,
അവള്‍ക്കെതിരെ എറിയുവാന്‍ കല്ലുകള്‍ പെറുക്കി നിങ്ങള്‍...
അവള്‍ സ്ത്രീയാണ് ...
നിങ്ങള്‍ വേശ്യ എന്ന് പെരുകുത്തിയ സ്ത്രീ..
അവള്‍ അമ്മയാണ്...
സ്വന്തം സ്വപ്‌നങ്ങള്‍ ബലികൊടുത്തു നിങ്ങളെ പോറ്റിയവള്‍ ...

9 comments:

  1. Dear Angela,
    Good Evening!
    Wishing you a beautiful Women's Day!
    Aval mathramalla sthree.Each coin has two sides.It is no secret that women are constantly eve-teased or exposed to physical abuse,simply because they do not conform to the behavioural standards set by others.The only thing that can change this regressive attitude is education.
    Today,being the most wonderful day of women,please try to introduce a less fortunate to the world of letters. It will be a great service.
    Women need to make the most of their ability and balance it with maturity and a sense of responsibiliy.
    LIFE IS BEAUTIFUL....................LIVE IN EACH AND EVERY MOMENT!Today is 100th year celebration of Women's Day!
    Sasneham,
    Anu

    ReplyDelete
  2. hmm njan ezhutaam,,, abhipraayathinu nanni :)

    ReplyDelete
  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒന്ന്...............അതേ....അവളും സ്ത്രീയാണ്

    ReplyDelete
  4. huh...everybody can talk..no body will give her a one time food... paper tigers.. x-(

    ReplyDelete
  5. It can't get better than this. Terrific.

    ReplyDelete