ശിശിരത്തില്‍ കൊഴിയുന്ന ഇലകളുടെ ഇരമ്പലില്‍,
നീ അവള്‍ ശ്വസിക്കുന്നത് കേള്‍ക്കാറില്ലേ ??
ആര്‍ദ്രമായി നിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ പെയ്യുന്ന മഞ്ഞുതുള്ളികളില്‍,
അവളുടെ കരലാളനമേല്‍ക്കാറില്ലേ ?
വേനലിന്റെ ശിരസ്സില്‍ പെയ്യ്തോഴിയുന്ന മഴയുടെ സംഗീതത്തില്‍ അവള്‍
നീ അറിയാതെ നിന്നെ പോതിയുന്നില്ലേ ??
ഹൃദയത്തിന്റെ കോണില്‍ കുത്തി നോവിക്കുന്ന ഏകാന്തതകളില്‍,
അദൃശ്യമായി അവളുടെ സാമീപ്യം അറിയുന്നില്ലേ ?
ഏതോ സ്വര്ഗ്ഗങ്ങളിലെ മേഖങ്ങള്‍ക്കിടയില്‍നിന്നും
സ്വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി,
എന്നോ ഒരിക്കല്‍ നിന്‍റെ കാത്തിരിപ്പുകളിലേക്ക് അവള്‍ പറന്നിറങ്ങും ...
നിന്‍റെ സ്വന്തം ..... !!
കാത്തിരിപ്പുകള്‍ക്ക് അന്നെന്റെ ചേതന ജീവവായു നല്കുനുണ്ടാകുമോ? :|
ReplyDelete