Tuesday, June 25, 2013

ഇന്നലെയുടെ മരണം

അമ്പുകൊണ്ട പക്ഷികളെ പോലെ
കണ്ന്മുൻപിൽ പിടയുന്ന
ഇന്നലെകൾ,
രാപ്പകലുകൾ,
നീ,
ഞാൻ,
പൂക്കൾ,
മഴ,
നിലാവ്,
നമ്മൾ... !!
ചിത കത്തിയെരിയുന്നു... !!
ഓർമ്മകൾ പുകയുന്നു..
ആളൊഴിഞ്ഞു..
കണ്ണീർത്തടങ്ങൾ വറ്റിക്കഴിഞ്ഞു..!!
സ്വച്ഛമായൊഴുകുന്ന
നിശബ്ദതയുടെ നീരുറവകൾ
സിരകളിൽ..
ആകാശങ്ങൾ താണ്ടിയൊരു
മിന്നൽ മാത്രം ബാക്കി... !
നിന്റെയൊരായിരം മുഖച്ഛായകളുമായ്
ഒരു പറ്റം വാക്കുകളും..!!
നീറുന്നില്ല ..
മുറിവുകൾ മരവിച്ചു ..
സ്വപ്‌നങ്ങൾ സ്തംഭിച്ചു !
ഇന്നലെ ഞാനിരുന്ന
ഏകാന്തതകളിലെല്ലാം
ഇന്നു തെരുവുകൾ..
ശബ്ദങ്ങൾ,
സംഗീതം...
ഏതോ വാക്കിൻമുനയിൽ
തൂങ്ങിയാടുന്ന
ഞാനെന്ന ശൂന്യത... !! 

8 comments:

  1. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ. കാലത്തെ എപ്പോഴും മലവെള്ളപ്പാച്ചിലിനോടാണ് ഉപമിക്കാറ്. ഭ്രാന്തമായി ഒഴുകി എല്ലാറ്റിനെയും നശിപ്പിയ്കലാണ് മലവെള്ളപ്പാച്ചിലിന്റെ പ്രത്യേകത; എന്നാല്‍ കാലം കടല് പോലെയാണ് പലതും എടുക്കുന്നതോടൊപ്പം അത് വിലപ്പെട്ട പലതും നമുക്ക് കൊണ്ട് തരികയും ചെയ്യുന്നു.

    ReplyDelete
  2. മനോഹരം
    അതിമനോഹരം
    വാക്കുകള്‍ കൊണ്ടുള്ള ഇന്ദ്രജാലം

    ReplyDelete
  3. ശൂന്യതയ്ക്കൊരു പുഷ്പഹാരം ..

    ReplyDelete
  4. വളരെ നല്ലൊരു കവിത.

    ശുഭാശംസകൾ.....

    ReplyDelete
  5. മനോഹരം നീണ്ട മുടിപോലെ

    ReplyDelete
  6. ഇന്നിന്റെ മരണം..നാളെയുടെ ജനനം..കവിത നന്നായി.ആശംസകള്‍

    ReplyDelete
  7. ശൂന്യതയില്‍ നിന്നും കവിതകളെ പെറ്റുകൂട്ടുന്ന മായാജാലക്കാരീ....പ്രണാമം...
    ഞാന്‍ വെറും ഒച്ച.


    സസ്നേഹം.

    ReplyDelete
  8. ഋതുക്കള്‍
    നിന്‍റെ പുഞ്ചിരികളിലായിരുന്നു എന്‍റെ വസന്തത്തിന്‍റെ പൂമൊട്ടുകള്‍ ശലഭത്തെ കാത്തിരുന്നത്.
    നിന്‍റെ കളികൊഞ്ചലുകളിലായിരുന്നു എന്‍റെ കാതുകള്‍
    മഴയുടെ സംഗീതത്തെ തിരഞ്ഞലഞ്ഞത്.
    നിന്‍റെ ചുടുച്ചുംബനങ്ങളായിരുന്നു എന്നെ നിന്‍റെ
    വേനലിന്‍റെ താഴ്വരകളിലേക്ക് ക്ഷണിച്ചത്.
    നിന്‍റെ വിടപറയലുകളിലായിരുന്നു ശിശിരത്തിന്‍റെ
    അവസാനത്തെ ഇലയും എന്‍റെ തലയിലൂടെ ഊര്‍ന്നുവീണത്.
    നിന്നെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു ശൈത്യത്തിന്‍റെ
    ഹിമകണം എന്നില്‍ അടര്‍ത്തിയിട്ടത്.
    ഒടുവില്‍ നീ പിരിഞ്ഞപ്പോള്‍ എനിക്ക്
    എല്ലാ ഋതുക്കളും നഷ്ടമായി.
    നീ ഇല്ലെങ്കില്‍ എനിക്ക് എല്ലാ കാലവും അന്യം

    ReplyDelete