ഉള്ളിലെ ചിന്തകള്‍ പൊള്ളിത്തുടങ്ങിയപ്പോള്‍,
ആദ്യം കരയാനാണ് തോന്നിയത്
കണ്ണീര്‍ വറ്റിതുടങ്ങിയെന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും
രക്തവും ചിന്തി തീര്‍ന്നിരുന്നു
ഭ്രാന്തിയെന്ന പേര് അപ്പോഴാണ് കിട്ടിയത് !
അതിനിടെയെന്നാണെന്നറിയില്ല ,
വാക്കുകളില്‍ തീ പടര്‍ന്നതും,
അത് പുറത്തേയ്ക്ക് ഒലിച്ചുതുടങ്ങിയതും..
nice one :)
ReplyDelete