Saturday, January 30, 2010

പകല്‍ക്കിനാക്കള്‍....


പതിവായി ഞാനെന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ ചാരുകസേരയില്‍,
ശിശിരത്തിന്റെ രോമാന്ജവും പേറി,
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന, കല്ലുപാകിയ നാട്ടുവഴിയിലേക്കു കണ്ണുംനട്ടിരിക്കും ..
ഈ പകല്‍ക്കിനാക്കളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു...
എന്റെ ഈ കണ്ണൊന്നു തുറന്നാല്‍ അവ എന്റെ കണ്‍പീലിയില്‍ കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു...
ആരുടെയോ കാലൊച്ച കേട്ട് എന്റെ പേക്കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി ഊര്‍ന്നൊലിച്ചു വീഴുന്നു....

Friday, January 29, 2010

ബാക്കിപത്രം


ഇന്നലെ ഞാന്‍ ഓര്‍മകളുടെ തെരുവ് സന്ദര്‍ശിച്ചപ്പോള്‍ ,
കൂട്ടിയിട്ടിരുന്ന
അഴുകിയ ജഡങ്ങളുടെ മേല്‍ ഞാന്‍ ഒരു കൊച്ചു പൂവ് എന്നെ നോക്കി പുന്ജിരിക്കുന്നത് കണ്ടു,

ഇന്നലെ
എന്നില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളില്‍ നിന്നും പെയ്യ്തോഴിഞ്ഞ നീര്‍ത്തുള്ളികള്‍ വിരിയിച്ചതാവാം ,

എന്നോ
ഒരിക്കല്‍ വല്ലാതടുത്തിട്ടും എല്ലാം മനസ്സിലൊതുക്കി കടന്നു പോയ നമ്മുടെ പ്രണയത്തിന്റെ മറ്റൊരു ബാക്കിപത്രം….

my sleep...

the stars peeped through my sleep
from the dark curtain of night,
the dreams knocked at my soul,
for having their playground,
the birds slowly started
the songs of happiness,
roses nodded heads,
preparing themselves to bloom...
i hugged my soft teddy...
just closed my eyes for
another world of gifts...


മഴ...


കൂരയുടെ ഓലക്കീറുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഴ...
വരണ്ട
ചിതല്‍പുറ്റുകളില്‍ ചേറിന്‍ഗന്ധം ഉന്മാധിക്കുന്നു,
കുഞ്ഞിക്കപ്പലുകള്‍
വഴിവക്കിലെ ചെളിക്കുണ്ടില്‍ ചാഞ്ചാടിക്കൊണ്ട് കാണാത്ത കടലിനെ സ്വപ്നം കാണുന്നു......
പുകഞ്ഞു
പോയ കരിക്കട്ട കൊണ്ട് ഞാന്‍ ഭിത്തിയില്‍ കോറിയിട്ട,
പഴകിയ
സ്വപ്നങ്ങളിലെ രാജകുമാരിമാര്‍, ഈ മഴയില്‍,
വീടിന്റെ
വൃത്തികെട്ട മൂലയിലേക്ക് ഒഴുകിയിറങ്ങുന്നതും നോക്കി ഞാന്‍ ഏറെ നേരമിരുന്നു...
കൈത്തോടുകളില്‍ പലപ്പോഴും മിഴിയുടക്കിനിന്നിരുന്ന ചെറുവള്ളികളുമേന്തി,
പുതിയ
താളവും നല്‍കി പെയ്യ്തോഴിയുന്നു...
ഒടുങ്ങാത്ത
കിനക്കളിലേക്കു കാതോര്‍ത്തിരിക്കുന്ന പകലുകളുടെ കവിളുകള്‍ മിനുക്കി ഈ രാത്രിമഴ...
ജനലപ്പടികളില്‍
വീണുടഞ്ഞു കരള്‍നൊന്തുകരയുന്നതിനു മുന്‍പുള്ള ജലകണങ്ങളുടെ ആവേശം നോക്കി ഞാന്‍ മന്ദഹസിക്കുക മാത്രമേ ചെയ്യ്തുള്ളൂ .....
ഈ
മഴ....എനിക്കേറെ പ്രിയപ്പെട്ടതാണ്...

Thursday, January 28, 2010

together for ever and ever…

In the memories of my love,

Let me rest my eyes in the world of dreams…

Holding the hands of him tight,

Let me move through the garden of daffodils…

Magic of rainbows follow our paths

And a song of nature whisper in our hearts…

Days and nights bloom in our love...

And seasons fade in our songs…

Let us be together for ever and ever…

എന്നും...


എന്റെ ഗാനങ്ങളേ,പോയി എന്റെ പ്രണയത്തെ പൊതിയൂ...
അതിലെ തേന്‍കണങ്ങളെ ഒപ്പിയെടുത്ത്, എന്റെ വാക്കുകളില്‍ നിറക്കുക...
കാലം നമുക്കായി പ്രണയകുടീരങ്ങള്‍ പണിതുയര്‍ത്തട്ടെ ...
ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നുള്ള വസന്ത സംഗീതം നമ്മെത്തേടി എത്തട്ടെ...
ഹൃദയതന്ത്രികളില്‍ തിളക്കുന്ന അനുരാഗം പൂവുകള്‍ വിടര്‍ത്തട്ടെ......
എന്നും നീ എന്റേതും ഞാന്‍ നിന്റേതും മാത്രമായിരിക്കട്ടെ...!
നൂറ്റാണ്ടുകള്‍ നമ്മിലൂടെ കടന്നു പോവട്ടെ...

നീ വരുവോളം ....


എന്റെ കൈകളിലെ നിന്‍റെ സ്വര്‍ഗത്തില്‍നിന്നും,
കാലത്തിന്റെ ആഴങ്ങളിലേക്കു വീണു മറഞ്ഞവളാണ് നീ...
എന്നിലെ കോടി സ്വപ്നങ്ങളുടെ തിളക്കവും,
നൂറ്റാണ്ടുകളുടെ കാത്തിരിപ്പുമാണ്‌ നീ...
എന്റെ ചേ തനയുടെ അടിത്തട്ടില്‍ നീ കാത്തുവച്ച ഓര്‍മകളുടെ സൌരഭ്യം,
ചിതയായി....പുകയായി...
എന്റെ നാഡികളില്‍ നിറഞ്ഞു നില്‍ക്കുന്നു...
ആളിപ്പടരാതെ ഞാന്‍ അതെന്റെ ജീവനില്‍ കാത്തുകൊള്ളാം....
നീ വരുവോളം ....

Wednesday, January 27, 2010

nobody knows...

All these thoughts are locked in my head,

Nobody knows, inside I am dying….

My Heart is bleeding in your memories….

Nobody knows, the screams inside…

As the night is getting older,

The pain inside, jumps high in my songs…

The spark in my eyes is dead,

And the sword in my words is rusted...

The days I wished to sleep is gone!

The days I wished to live is left…!

And now I wish if I could weep…

And now I wish if I could sleep forever…!

My existence is so vain…

Love made everything worse…

And slowly I am dying inside….

Nobody knows…..