വരയ്ക്കണമെന്ന് എത്ര ആശിച്ചിട്ടും ചില ചിത്രങ്ങൾ വരയ്ക്കപ്പെടാതെ മനസ്സിൽതന്നെ ചുരുണ്ടുകിടക്കും. അതേ ചിത്രം ഒന്ന് വരച്ച് ശാന്തി നേടാൻ
അയാൾ വീണ്ടും വീണ്ടും വരയ്ക്കും.ഒരു പൊടി മാറിയാൽ കുത്തിക്കീറിക്കളയും. പല രൂപത്തിലും ഘടനയിലും ഒരേ ചിത്രത്തിന്റെ ഒരായിരം ഭാവങ്ങൾ ..കവികളും ചിത്രകാരന്മാരും പലപ്പോഴും ഒരേ തോണിയിൽ യാത്രചെയ്യുന്നവരാണ്.ഒന്നിനെ തന്നെ പലതായി രൂപപ്പെടുത്തും ..മനസ്സിൽ ഒരു നക്ഷത്രം പോലെ തെളിഞ്ഞുകിടക്കുന്ന ഒന്നിനെ ലഭിക്കുവോളം അയാൾ ഏകാകിയും ഭ്രാന്തനുമായി നടക്കും. ഇതിനിടയിലെപ്പോഴോ ആരൊക്കെയോ അയാളെ കവിയെന്നോ ചിത്രകാരനെന്നോ ഒക്കെ പേരിട്ടു വിളിക്കും.

സ്വാനുഭവം. അല്ലേ?
ReplyDeleteസര്‍ഗ്ഗക്രിയ പലപ്പോഴും വേദനയാണ്, മനോവിഭ്രാന്തിയാണ്. ആ ലോകത്ത് മറ്റൊരാള്‍ക്ക് സ്ഥാനമില്ല, ഒരുപക്ഷേ അനുവാചകന് പോലും....
ReplyDeletewww.sreemannur.blogspot.in