Saturday, January 30, 2010

പകല്‍ക്കിനാക്കള്‍....


പതിവായി ഞാനെന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ ചാരുകസേരയില്‍,
ശിശിരത്തിന്റെ രോമാന്ജവും പേറി,
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന, കല്ലുപാകിയ നാട്ടുവഴിയിലേക്കു കണ്ണുംനട്ടിരിക്കും ..
ഈ പകല്‍ക്കിനാക്കളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു...
എന്റെ ഈ കണ്ണൊന്നു തുറന്നാല്‍ അവ എന്റെ കണ്‍പീലിയില്‍ കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു...
ആരുടെയോ കാലൊച്ച കേട്ട് എന്റെ പേക്കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി ഊര്‍ന്നൊലിച്ചു വീഴുന്നു....

3 comments:

  1. ഈ പകല്‍ക്കിനാക്കളുടെ സ്വപ്‌നങ്ങള്‍ ജനിക്കാതെ മരിക്കുന്നു...
    ആരുടെയോ കാലൊച്ച കേട്ട് എന്റെ പേക്കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി ഊര്‍ന്നൊലിച്ചു വീഴുന്നു....
    ഏറെ ഇഷ്ടായീ... ഇനിയും വരാം...

    www.tomskonumadam.blogspot.com

    ReplyDelete
  2. kanpeeliyil kurungi therichu doorangal thaandunnu..... beautiful,,,,

    ReplyDelete