Tuesday, June 8, 2010

പറന്നകലും വരെ...

ഇന്നും , ഇന്നലെയും , ഞാന്‍ നിന്നെ പ്രണയിച്ചു ...
പൂവുകള്‍ വിടര്‍ന്നു ...
ഇലകള്‍ കൊഴിഞ്ഞു ...
സിരകളില്‍ നീയെന്ന സത്യം ,
മാംസത്തില്‍ നീയെന്ന പ്രണയം ,
ആത്മാവില്‍ നീയെന്ന കവിത ...
ഉരിഞ്ഞുമാറ്റനാവാത്തവിധം നീ ,
എന്നില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നുവല്ലോ ...
എന്റെ ജീവനില്‍ നിന്‍റെ നാമം ,
ആഴത്തില്‍ കോറിയിരിക്കുന്നു ...
മായ്ക്കാനോ മറയ്ക്കാനോ ആവാതെ ,
ഞാന്‍ അതിനെ എന്നിലേയ്ക്ക് ചേര്‍ത്തുവെക്കട്ടെയോ ?
നാളെയും ഞാന്‍ നിന്നെ പ്രണയിക്കും ,
ഓടുവിലീ ജീവന്റെ വേരുകള്‍ കാറ്റായി , മഴയായി ,
തിരിയായി , തിരയായി ...
ശൂന്യതയില്‍ പറന്നകലും വരെ....





9 comments:

  1. ദേ പിന്നേം പ്രണയം
    വേറെ വിഷയമൊന്നുമില്ലേ
    ;-))

    ReplyDelete
  2. irikkatte... maashe.. ithum vende... ennum different topics tiranjedukkan maathram njan valarnnittilla... ithokke baala paadangalaa... irunnittu kaalu neettiyaal pore... :)

    ReplyDelete
  3. ഓടുവിലീ ജീവന്റെ വേരുകള്‍ കാറ്റായി , മഴയായി ,
    തിരിയായി , തിരയായി ...
    ശൂന്യതയില്‍ പറന്നകലും വരെ....

    :)

    ReplyDelete
  4. ചുമ്മാതെ ചൊല്ലിയതാ. vitu kaLa
    :-))

    ReplyDelete
  5. പുണ്യം ചെയ്തവര്‍..പുണ്യം ചെയ്തവര്‍ക്കാണ് ശരിയായ പ്രണയം സാദ്ധ്യമവുക.. നല്ല കവിത.

    ReplyDelete
  6. പ്രണയം തന്നെ ജീവിതം 
    പ്രണയം തന്നെ യമ്ര്'തം 
    പ്രണയമെന്നൊന്നില്ലെങ്കിലീ
    പ്രാണന്‍തന്നെ നിരര്‍ത്ഥകം 


    ആത്മഗന്ധം നിറഞ്ഞിരിക്കുന്നു.

    ReplyDelete
  7. Love is an ugly, terrible business practiced by fools. It'll trample your heart and leave you bleeding on the floor. And what does it really get you in the end? Nothing but a few incredible memories that you can't ever shake.

    ReplyDelete