Thursday, June 10, 2010

എന്റെ ഗാനം ...

മരണത്തിന്‍ ഗന്ധം നിറഞ്ഞ ഉള്ളറകളിലെ,
ഇരുണ്ടകോണില്‍ മൌനം ഭജിച്ചു ഞാന്‍ ചുരുണ്ടു കിടക്കുന്നു ,
കൊലക്കയറിനും ജീവനുമിടയില്‍ ചിന്തകള്‍ പിടയുന്നു ,
ഒട്ടിയ വയറുമായി, കുഞ്ഞി കവിളത്തു കണ്ണീരിന്‍ പാണ്ടുമായി ,
എന്നോമല്‍ പൈതങ്ങള്‍ കേഴവേ ,
കള്ളനായി ഞാന്‍ പെരെടുത്തതും വിധി ... !
ഓടിത്തളര്‍ന്നു ഞാന്‍ !
സമ്പാദ്യം ... പാദം നിറയെ മുള്ളുകള്‍ ..,
മരണത്തിന്‍ വീഞ്ഞുകൊപ്പയിലേക്ക് , ഹൃദയമിടിപ്പുകള്‍ ,
തുള്ളികളായി ഒഴുകിയിറങ്ങാന്‍ ഞാന്‍ ,
ജീവന്റെ കടലുകള്‍ എത്ര താണ്ടണം ?
മുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
ഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
ലോകം നിങ്ങള്‍ക്ക് മുന്‍പില്‍ നീട്ടപ്പെട്ടിരിക്കുന്നു ...

15 comments:

  1. എളവൂര്‍ തൂക്കമാണല്ലോ ഫോട്ടോയില്‍.

    വരികള്‍ നന്നായി
    :-)

    ReplyDelete
  2. angela , നീയല്ല നിന്‍റെ ഫോട്ടോ ആണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് :))

    ReplyDelete
  3. നന്നായിരിക്കുന്നു!

    ReplyDelete
  4. മുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
    ഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
    നല്ല വരികൾ

    ReplyDelete
  5. ബ്ലോഗ്ഗിനു പെരില്ലെങ്കിലെന്ത്?
    കവിത വായിച്ചില്ലെന്കിലെന്ത്?
    ......................

    ReplyDelete
  6. >>> ഒഴാക്കന്‍. said...
    angela , നീയല്ല നിന്‍റെ ഫോട്ടോ ആണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് :)) <<<
    >>>ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...
    ബ്ലോഗ്ഗിനു പെരില്ലെങ്കിലെന്ത്?
    കവിത വായിച്ചില്ലെന്കിലെന്ത്?
    ...................... <<<

    പൊട്ടി പെണ്ണേ.. ഇത് തന്നെയല്ലേ കുറേ പോസ്റ്റുകളില്‍ ഞാനും പറഞ്ഞത്
    എന്നിട്ടും നിനക്ക് മനസ്സിലായില്ലാ...?
    കഷ്ട്ടം...!!

    ReplyDelete
  7. enna pinne njan ente picture angu edutthu kalanjekkam... angane enkilum ente poem tthinu comment kittuullow.... enthey.. ?? :(

    ReplyDelete
  8. ചിത്രം ഭയപ്പെടുത്തുന്നു ..എഴുത്ത് മനോഹരം തന്നെ...ആശംസകള്‍

    ReplyDelete
  9. മുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
    ഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
    ഈ ലോകം നിങ്ങള്‍ക്ക് മുന്‍പില്‍ നീട്ടപ്പെട്ടിരിക്കുന്നു ... സത്യത്തിന്റെ മുഷിഞ്ഞ സത്യങ്ങള്‍..

    ReplyDelete
  10. mushinna sathyangalo ??? no way

    ReplyDelete