എന്റെ സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ദൂരങ്ങള്‍ക്കിടയിളുള്ളത് ,
എന്റെ കാത്തിരിപ്പുകളുടെ സങ്കേതമാണ് ...
അതിലെ ഓരോ നിമിഷങ്ങളും നിനക്കായി പുനര്‍ജനിക്കുന്നു ...
Wednesday, January 19, 2011
Tuesday, January 11, 2011
ഞാനും ...
എന്റെ ചുരുല്മുടിയിലോ , കഥപറയുന്നു എന്ന് നീ പറയുന്ന കണ്ണുകളിലോ അല്ല എന്റെ സൌന്ദര്യം ..
നിന്‍റെ നേര്‍ക്ക് നീളുന്ന ഈ കണ്ണുകളിലെ നീയാകുന്ന പ്രകാശമാണ് എന്റെ സൌന്ദര്യം ...
ഇലകൊഴിയുന്ന വനാന്തരങ്ങളിലെ ഒറ്റയടിപ്പാതകളില്‍, തനിയെ... നിന്നെ ഓര്‍ത്ത് ഗാനമാലപിക്കുകയാണ് എന്റെ കാത്തിരിപ്പുകള്‍ ..
അനന്തതയില്‍ നിന്നും അനന്തതകളിലേക്ക് നീണ്ടുകിടക്കുന്ന ആകാശത്തിന്റെ ചരിവുകളില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നിന്‍റെ ചിത്രം വരയ്ക്കുകയാണ് ഞാന്‍ ...
എന്നും എന്റെ ചിന്തകളിലെ പൊന്‍കതിരായി നീ ....

പരിഭവം
തുടിക്കാത്ത... ജീവനറ്റ ഹൃദയത്തില്‍ മുറിവുകള്‍ നീ ഉണ്ടാക്കുമ്പോള്‍
നാവിനെന്തിത്ര പരിഭവം ?
ഈ ജീവന്‍ നീ എന്നേ പിഴുതെറിഞ്ഞു ....
നാവിനെന്തിത്ര പരിഭവം ?
ഈ ജീവന്‍ നീ എന്നേ പിഴുതെറിഞ്ഞു ....
Monday, January 10, 2011
നീയെന്ന വേദന ...
ദിനങ്ങള്‍ വിടരുകയും കൊഴിയുകയും ചെയ്യുന്നു
രാവുകളില്‍ രാപ്പാടികള്‍ പാടുകയും
രാവുകളില്‍ രാപ്പാടികള്‍ പാടുകയും
ഋതുക്കള്‍ ആരെയും കാത്തു നില്‍ക്കാതെ പോയി മറയുകയും ചെയ്യുന്നു ..
ഏകാന്തമായ വിങ്ങലുകള്‍ക്കും ,
ഇടവേളകളില്ലാത്ത നെടുവീര്‍പ്പുകള്‍ക്കും ,
തേങ്ങുന്ന ഹൃധയമിടിപ്പുകള്‍ക്കും ,
ഈ മൌനത്തെ ഭേദിക്കാമായിരുന്നെങ്കില്‍ ,
ജന്മം എത്രയോ ശബ്ദ മുഖരിതമായേനെ ..
പ്രപഞ്ചത്തിന്റെ അതിര്‍വരമ്പുകള്‍ വരെയും ,
എനിക്ക് നിന്‍റെ നേര്‍ക്കുള്ള പ്രണയം വേദനയോടെ ഏറ്റുപറയുമായിരുന്നു ...
മുറിവുകളില്‍ ആഴം വര്‍ധിക്കുന്നു ...
വേദനകളില്‍ പ്രാണന്‍ പിടയുന്നു ...
ജീവനില്‍ നിന്‍റെ ഓര്‍മ്മകള്‍ നീറുന്നു ... !!
Thursday, January 6, 2011
നിശബ്ദതയില്‍ ഓര്‍മകളും ...
ഇരുളില്‍ പൂവുകള്‍ വിടര്‍ന്നുകൊണ്ടിരുന്നു ...
നിദ്രയില്‍ സ്വപ്നങ്ങളും ...
പ്രണയത്തില്‍ കണ്ണീരും ...
നിശബ്ദതയില്‍ ഓര്‍മകളും ... !!
കണ്ണുകളില്‍ അപ്പോഴും അശ്രുവായി കൊഴിയാന്‍ തുടങ്ങുന്ന നിന്‍റെ ചിത്രം ...
പ്രാണന്‍ പിടയുന്നു .... വീണ്ടും ... വീണ്ടും ... !!
Subscribe to:
Posts (Atom)