Saturday, April 30, 2011
സ്നേഹം...
നിന്നോടുള്ള സ്നേഹം ഇല്ലാതാകുന്ന നിമിഷം ഞാന്‍ എന്ന സത്യം ഇല്ലാതാകുന്നു ..
നിന്‍റെ ചിത്രം...
ദൂരങ്ങള്‍ ....
ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് കാലം എന്നെ കൈപിടിച്ചു നടത്തുന്നു...
അല്പം ദൂരം ആരൊക്കെയോ കൂടെ നടക്കുന്നു ....
ഒരുപാട് അടുത്തുകൊണ്ട് ...ഒരുപാട് കൊതിച്ചുകൊണ്ട് ...
പിന്നീടതും വിരഹത്തിന്റെ വേദനയായി മാറുന്നു ...
യാത്രയിലുടനീളം സമ്പാദിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യ്തു കൊണ്ട് വീണ്ടും ലക്ഷ്യത്തിലേയ്ക്ക് ....
Wednesday, April 20, 2011
നിലാവ് ...
രാവില്‍ എന്റെ സ്വപ്നങ്ങളിലേക്ക് അത് കോരി ചൊരിയുവാന്‍ വേണ്ടി....
Sunday, April 17, 2011
നീയില്ലാതെ ...
Wednesday, April 13, 2011
ആ വാക്കുകള്‍....
ഓര്‍മ്മകള്‍ മരിക്കില്ലയെന്നു എത്രയോ വട്ടം ഞാന്‍ കേട്ടിരിക്കുന്നു... ചിലപ്പോള്‍ ഞാന്‍ തനിയെ ഇരിക്കുമ്പോള്‍ നിന്‍റെ ശ്വാസത്തിന്റെ ചൂട് എന്റെ ഏകാന്തതയെ പുളകമണിയിക്കുന്നു... മറ്റു ചിലപ്പോള്‍ ഇരുളില്‍ നിന്‍റെ മുഖം എനിക്ക് പ്രകാശമാകുന്നു .... പക്ഷെ എന്തുകൊണ്ടാണ് ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ നിന്‍റെ ചിത്രം ദൂരെ മറയുന്നത് ? നിന്‍റെ ശ്വാസത്തിന്റെ ചൂട് എന്നെ ചുട്ടു പൊള്ളിക്കുന്ന കിരണങ്ങള്‍ മാത്രമാകുന്നത് ?? ഓര്‍മ്മകള്‍ മങ്ങി മങ്ങി മറയുന്നു ..... ഇപ്പോള്‍ നിന്‍റെ മുഖം എന്റെ ഓര്‍മകളില്‍ പോലും അന്യമാണ് ... വേദനകളില്‍ ഞാന്‍ ഒറ്റപ്പെടുമ്പോള്‍ എന്നെ തലോടുന്ന ഓര്‍മയുടെ ഒരംശം മാത്രമായി നീ മാറിയതെന്നാണ് ?? അകലാന്‍ ആവാത്തവണ്ണം നിന്നെ ഞാന്‍ എന്റെ ഹ്രദയത്തില്‍ ചേര്‍ത്തു വച്ച നിമിഷങ്ങളില്‍ നീ എന്നോട് മന്ത്രിച്ച വാക്കുകള്‍ .... നീ എന്റേത് മാത്രമാണെന്ന് ..... നിന്നെ കൂടാതെ ... നിന്നെ കേള്‍ക്കാതെ ഒരു നിമിഷം പോലും എനിക്ക് ഉറങ്ങാനാവുന്നില്ലെന്നു .... ആ വാക്കുകളെ ഞാന്‍ എത്ര മാത്രം അഭിമാനത്തോടെ കേട്ടിരുന്നു ?? ഇന്നോ ?? പാഴ്ക്കിനാക്കളുടെ ... വ്യര്‍ത്ഥമോഹങ്ങളുടെ കൂട്ടത്തില്‍ മാറാല കെട്ടിയ ഓര്‍മകള്‍ക്കിടയില്‍ ചുരുണ്ട്കൂടുന്ന നിന്‍റെ അവശേഷിപ്പുകള്‍ക്കിടയില്‍ ... ആ വാക്കുകളും... !!
Monday, April 11, 2011
എങ്ങനെ ?
Sunday, April 10, 2011
നിഴലുകള്‍ ..
നിന്‍റെ ഹൃദയത്തില്‍ എന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു ...
ഓരോ ദിവസവും എനിക്ക് മുന്‍പിലെ വഴികള്‍ മങ്ങുന്നു ...
ഇരുളില്‍ എവിടെയൊക്കെയോ പ്രകാശത്തിന്റെ നെടുവീര്‍പ്പുകള്‍ ....
നഷ്ടത്തിന്റെ നിഴലുകള്‍ എന്നെ അനുഗമിക്കുന്നു ...
ഓര്‍മ്മകള്‍ വേട്ടയാടുന്നു ...!!
Saturday, April 9, 2011
നിന്‍റെ സ്വന്തം ... !
ശിശിരത്തില്‍ കൊഴിയുന്ന ഇലകളുടെ ഇരമ്പലില്‍,
നീ അവള്‍ ശ്വസിക്കുന്നത് കേള്‍ക്കാറില്ലേ ??
ആര്‍ദ്രമായി നിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ പെയ്യുന്ന മഞ്ഞുതുള്ളികളില്‍,
അവളുടെ കരലാളനമേല്‍ക്കാറില്ലേ ?
വേനലിന്റെ ശിരസ്സില്‍ പെയ്യ്തോഴിയുന്ന മഴയുടെ സംഗീതത്തില്‍ അവള്‍
നീ അറിയാതെ നിന്നെ പോതിയുന്നില്ലേ ??
ഹൃദയത്തിന്റെ കോണില്‍ കുത്തി നോവിക്കുന്ന ഏകാന്തതകളില്‍,
അദൃശ്യമായി അവളുടെ സാമീപ്യം അറിയുന്നില്ലേ ?
ഏതോ സ്വര്ഗ്ഗങ്ങളിലെ മേഖങ്ങള്‍ക്കിടയില്‍നിന്നും
സ്വര്‍ണ്ണചിറകുകള്‍ വിടര്‍ത്തി,
എന്നോ ഒരിക്കല്‍ നിന്‍റെ കാത്തിരിപ്പുകളിലേക്ക് അവള്‍ പറന്നിറങ്ങും ...
നിന്‍റെ സ്വന്തം ..... !!