Wednesday, October 12, 2011

എല്ലാമറിഞ്ഞിട്ടും.....

പ്രാണനെ കയ്യിലെടുത്ത്
വാക്കുകളില്‍ വേദന ശര്‍ദ്ദിക്കുന്ന 
ഭ്രാന്തിയായ പെണ്ണാണ് ഞാന്‍

ചത്ത സ്വപ്‌നങ്ങള്‍ നാറുന്ന 
എന്റെ തളര്‍ന്ന ആത്മാവില്‍  
എല്ലാം അറിഞ്ഞിട്ടും കൂട് കൂട്ടിയതെന്തിനാണ് ?

പിണങ്ങിയപ്പോഴും,പൊട്ടിക്കരഞ്ഞപ്പോഴും
ഇനി വേണ്ട എന്നാവര്‍ത്തിച്ചിട്ടും,പിണങ്ങിപ്പിരിയാതെ 
നീ എന്നെ മാറില്‍ ചെര്‍ത്തുവച്ചതെന്തിനാണ് ?

ചോരയൊലിക്കുന്ന ചിന്തകളെ വിഴുങ്ങി 
കണ്ണീരിന്റെ ലഹരി മോന്തി 
രാവുറങ്ങുന്നതും നീ കണ്ടതല്ലേ ?

ഉറഞ്ഞു കൂടുന്ന മഞ്ഞിന്‍ തണുപ്പില്‍ ,
മിടിക്കാന്‍ മറന്ന ഹൃദയത്തെ  മൌനത്തില്‍ പുതപ്പില്‍ മൂടി,
ഉറക്കാന്‍ ശ്രമിച്ചതും നിന്റെ മുന്‍പില്‍ വച്ചല്ലേ ?

എല്ലാമറിഞ്ഞിട്ടും മനസ്സില്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു ,
ഏകയായി തേങ്ങിയ എന്നിലെ മുറിവുകളില്‍ 
വേദന ആഴ്ത്തി വന്നതെന്തിനാണ്‌  ?

ഒരു വാക്ക് പോലും മിണ്ടാതെ
ദൂരങ്ങള്‍ ഇടയിലാക്കി നീ പോയപ്പോള്‍
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും എന്നില്‍ ബാക്കി ഇല്ല ... !!

6 comments:

  1. പിണങ്ങിയപ്പോഴും,പൊട്ടിക്കരഞ്ഞപ്പോഴും
    ഇനി വേണ്ട എന്നാവര്‍ത്തിച്ചിട്ടും,പിണങ്ങിപ്പിരിയാതെ
    നീ എന്നെ മാറില്‍ ചെര്‍ത്തുവച്ചതെന്തിനാണ് ?
    I really like this poem...... nice.. expecting more..

    http://tysonsebastian.blogspot.com/

    ReplyDelete
  2. ഒന്നു ചിരിച്ചൂടെ...എന്നും കണ്ണീര്‍ മാത്രേയുള്ളോ.....?????

    ReplyDelete
  3. ഇങ്ങനെ ഉത്തരമില്ലാ ചോദ്യങ്ങള്‍ നിര്‍ത്തി കരയാന്‍ നോക്കൂ
    കരയാന്‍ കണ്ണീരു വേണമെന്ന് ആരാ പറഞ്ഞത്?

    ReplyDelete
  4. പ്രണയത്തിന്‍ നോവുകളോ നോമ്പരങ്ങലോ ....
    ആശംസകള്‍

    ReplyDelete