Saturday, August 25, 2012

സ്നേഹം

ഇരുകാലുകളുമില്ലാതെ
പിച്ച തെണ്ടുന്ന വൃദ്ധന്‍റെ 
ജീവിതത്തോടുള്ള കൊതി 
ഞാന്‍ കണ്ടിട്ടുണ്ട് !
നഗ്നരാക്കി കടന്നു കളഞ്ഞ 
ഋതുഭേതങ്ങളോട് 
മത്സരിച്ചു ജയിക്കുന്ന 
പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ 
കണ്ണുകളെ പൂവണിയിച്ചിട്ടുണ്ട് !
എത്രകാലം കടലിന്‍റെ ഉപ്പിലുരുണ്ടിട്ടും
ഒരംശം പോലുമുപ്പില്ലാത്ത 
കടല്‍മത്സത്തിന്‍റെ ഉറപ്പറിഞ്ഞിട്ടുണ്ട് !
ലക്ഷ്യം മാത്രം മനസ്സിലിട്ട്
ആരെയും വകവെക്കാതെ നടക്കുന്ന 
ഉറുമ്പിന്‍ കൂട്ടത്തിന്‍റെ 
ആത്മവിശ്വാസത്തില്‍ അതിശയിച്ചിട്ടുമുണ്ട് !
എത്രയെത്ര കാഴ്ച്ചകളാണ്  
ഓരോ നിമിഷവും മുന്നില്‍ തുറക്കപ്പെടുന്നത് 
ഇനിയും,
കണ്ടുമടുക്കാത്ത അനേകം കോടി
കാഴ്ചകളില്‍ ഓരോന്നിലും 
എന്‍റെ ആത്മാവുമുണ്ട് !
എന്നെയും ഈ ലോകത്തെയും തമ്മില്‍
ബന്ധിപ്പിക്കുകയാണ് കാലം ,
മുന്നില്‍ വരച്ചിടുന്ന ഓരോ സന്ദര്‍ഭങ്ങളിലും ... !
അതിലൂടെ ഞാന്‍ സ്നേഹത്തിന്‍റെ 
പരമോന്നതിയിലെത്തിപ്പെടുന്നു... !

6 comments:

  1. ഇനിയും എത്രയോ കാഴ്ചകള്‍ നിന്നെ കാത്തിരിക്കുന്നു....
    കുറുമ്പ് കൂട്ടുന്ന അണ്ണാറക്കണ്ണന്മാരും പാറി നടക്കുന്ന പറവകളും കുതിച്ച് ചാടിയോടുന്ന മാനുകളും നന്മയുള്ള മനുഷ്യരും അങ്ങനെ എത്രയോ കാഴ്ചകള്‍...

    ReplyDelete
  2. കാഴ്ച്ചകളെ വിശ്വസിക്കരുത്...!!!

    ReplyDelete
  3. നല്ലതുകളുടെ കൂട്ടത്തില്‍ മികച്ചതൊന്ന്

    ReplyDelete
  4. സമയക്കുറവുണ്ടെങ്കിലും നിശാഗന്ധിയെ വിടാതെ പിടികൂടുന്നത് നാളത്തെ മലയാളത്തിന് സമ്മാനിക്കാനാണ്.കുറച്ചുകൂടി ഹോംവര്‍ക്കാകാം.കടല്‍മത്സ്യത്തിന്റെ ഉപ്പല്ലേ ഉദ്ദേശിച്ചത്?ഋതുഭേദം ശരി.

    ReplyDelete
  5. കവിതയുടെ കടല്‍ത്തീരത്ത്‌ വിരിഞ്ഞ നിശാഗന്ധിയാണിത് ...
    ഇതളുകള്‍ കോഴിയും തോറും പുതിയത് മുള പൊട്ടുന്ന
    കാവ്യ പുഷ്പം ....
    മനമറിഞ്ഞു പാറി വന്നപ്പോഴേക്കും ഒത്തിരി വൈകിയെന്നറിയാം.... ക്ഷമിക്കുക ...
    ഒപ്പമെത്താന്‍ കഴിയില്ലെങ്കിലും കൂടെ കൂടുന്നു...
    സസ്നേഹം.....

    ReplyDelete
  6. നല്ല കവിത.....നിശാഗന്ധിക്കു മുന്നില്‍ ഒരു കാലം കൂട്
    കെട്ടിയിരിക്കുന്നു...എഴുത്തിന്റെ നല്ലൊരു ഭാവി
    ആശംസിക്കുന്നു.

    ReplyDelete