Monday, June 25, 2012

"ദൈവത്തിന്റെ സ്വന്തം നാട്"

ദൈവത്തിന്റെ സ്വന്തം നാട് ! കൊലപാതകികള്‍, നിഷ്കളങ്കരുടെ  ചോര കൊണ്ട് നരകമാക്കി മാറ്റി കേരളത്തിന്റെ അവസ്ഥ ... ! ഇത്ര പേരെ കൊന്നു എന്ന് തല ഉയര്‍ത്തി ലോകത്തിനു മുന്‍പില്‍ പറയുന്നു ! അയാളെ സംരക്ഷിക്കുവാന്‍ കുറെയേറെ പേര്‍ തയ്യാറാകുന്നു ! ഇതൊന്നും കണ്ടിട്ടും കാണാത്തത് പോലെ നീങ്ങുന്ന ഈ നാടിനെ ആണോ ഞാന്‍ അഭിമാനത്തോടെ സ്നേഹിച്ചത് .... പ്രകൃതിയും സമൂഹവും ഒന്ന് പോലെ നശിച്ചു തുടങ്ങിയിരിക്കുന്നു അല്ലെ എന്റെ നാട്ടില്‍ ?? വെള്ളിചില്ലും വിതറി ഒഴുകിയിരുന്ന പുഴകളും , കള്ളത്തരവും ചതിയുമില്ലാത്ത മനസ്സുകളും മാറി ....ചോരയും അഴുക്കും ഒഴുകുന്ന പുഴകളും ... മാത്സര്യവും പകയും നിറഞ്ഞ മനസ്സുകളുമായി രൂപാന്തരപ്പെട്ടിരിക്കുന്നു  ...! ഈ മനോഹര തീര്‍ത്ത്‌ ഇനിയുമൊരു ജന്മം തരുമോ എന്ന് പ്രാര്‍ത്ഥിച്ച മനസ്സുകള്‍ ഉണ്ടായിരുന്നു ഒരിക്കല്‍ ഇവിടെ ! എവിടെയായിരുന്നു വഴിത്തിരിവ് ?

സൌമ്യ എന്ന പെണ്‍കുട്ടിക്കു വേണ്ടി പൊഴിച്ച കണ്ണീര്‍ അവളെ ഓര്‍ത്തല്ല , തങ്ങള്‍ നഷ്ടപ്പെടുത്തിയ അവസരത്തെ ഓര്‍ത്ത്‌ ഗോവിന്ധചാമിയോടുള്ള അസൂയ്യയാലായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ പിന്നീടുണ്ടായി ! കുന്നുകളും മഴയും മഞ്ഞും പൂക്കളും നിറഞ്ഞിരുന്ന എന്റെ സ്വര്‍ഗ്ഗം വീണ്ടും കീഴടക്കിയിരിക്കുന്നു! അല്ല കീഴടങ്ങിയിരിക്കുന്നു എന്ന് പറയുന്നതാവും വാസ്തവം ! കാമത്തിന്റെയും വെറിയുടെയും കണ്ണുകള്‍ക്ക്‌ താഴെ സര്‍വ്വവും സമര്‍പ്പിച്ചു കീഴടങ്ങിയിരിക്കുന്നു . അവരെ നാട് വാഴുവാന്‍ അനുവദിച്ചിരിക്കുന്നു ! സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് പിന്നാലെ ഓടി നടക്കുന്ന നായകന്മാരും അവരെ നോക്കി ആവേശത്തോടെ കൈയ്യടിക്കുന്ന കാണികളും ! ഇതാണിപ്പോള്‍ കേരളം ! എന്നോ ഒരിക്കല്‍ ഏതോ വലിയ വ്യക്തി നമ്മുടെ നാടിനു നല്‍കിയ ആ പേര് കുപ്പയിലെറിയാന്‍ സമയമായിരിക്കുന്നു ... ഏതു വകയിലാണ് ആ നാടിനെ നമ്മള്‍ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കുന്നത് ??

4 comments:

  1. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് നമ്മുടേത്.. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന ഈ വിശേഷണം ഇപ്പോള്‍ ദൈവത്തിനുപോലും നാണക്കേടുണ്ടാക്കുന്നു.. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഈ പരസ്യത്തില്‍ മയങ്ങി നമ്മുടെ നാടുകാണാനെത്തുന്ന വിദേശവനിതകള്‍ പോലും അപമാനിക്കപ്പെട്ടില്ലേ... ഇനിയും വേണോ നമുക്കിങ്ങനെയൊരു വിശേഷണം ?

    ReplyDelete
  2. nishagandhee.... pls send ur mail id to rafeekkms@gmail.com

    ninak oru sammanam ayachutharaam

    ReplyDelete
  3. കോപിഷ്ഠയായ നിശാഗന്ധി...

    ReplyDelete