Saturday, August 31, 2013

സിറിയയുടെ രോദനം

വീടിനരികിലൂടെ
ഒരു പുഴ..
അതില്‍ ഇന്നലെ കണ്ട
അയല്‍ക്കാരന്‍റെ രക്തം
നിസംഗമായൊഴുകുന്നു..
പണ്ടൊരിക്കല്‍
തുള്ളിക്കളിച്ചു നടന്നിരുന്ന
നഗരവീഥികളില്‍
കൊയ്യ്തിട്ട തലകളും
ചങ്ക് ചിതറിയ ശവങ്ങളും
കളിപ്പാട്ടങ്ങള്‍ പോലെ
അനക്കമറ്റ്..
ശവങ്ങള്‍ക്കിടയില്‍ സ്വന്തം
കുഞ്ഞിനെയൊരുനോക്ക് കൂടി
കണ്ണോടു ചേര്‍ക്കാന്‍
വാവിട്ടു കരയുന്ന
ഒരു നൂറമ്മമാര്‍,..
തോക്കിന്‍ മുനയിലെ
അവസാനത്തെ പിടച്ചിലും
തേടുന്നുണ്ടാവും
പ്രിയപ്പെട്ട കണ്ണുകള്‍.. !,!
പുതുമഴ കഴിഞ്ഞ മുറ്റത്തെ
ഈയല്‍കൂന പോലെ
ചോരചൊരിച്ചിലിന്നവസാനം
ഒരു കുന്നു മനുഷ്യര്‍.. ,
അല്ല ! ഇന്നലെ മനുഷ്യരായിരുന്നവര്‍.. !!,,,
അന്തരീക്ഷത്തില്‍
ചോര മണക്കുന്നു ..
ക്രൂരത നാറുന്നു..
സിറിയ ,
നിന്‍റെ മുഖം ഇനിയൊരിക്കല്‍
എന്‍റെ നാട് സ്വീകരിക്കരുത്..
അതിനു മുന്‍പേ
മണ്ണോടടിഞ്ഞിരിക്കണം നമ്മള്‍.. 

5 comments:

  1. ദുഃഖസാന്ദ്രം...!
    ഘനീഭവിച്ച സങ്കടക്കടലില്‍
    കുറേ ജീവനുകളും
    ജീവറ്റ ശരീരങ്ങളും... :(

    ReplyDelete
  2. മരണസാമ്രാജ്യങ്ങള്‍

    ReplyDelete
  3. കുരുതികളിലൂടെ നേടുന്നു ശവങ്ങളുടെ സാമ്രാജ്യം
    ചക്രവര്‍ത്തികളായ് മേവുന്നു.. സാത്താന്‍മാരവിടങ്ങളില്‍..

    ReplyDelete
  4. നിരപരാധികൾ.അതു കുഞ്ഞുങ്ങൾ കൂടിയാകുമ്പോൾ..!!

    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete
  5. ഗുഡ് വണ്‍... ക്ലാപ്സ്

    ReplyDelete