Monday, August 26, 2013

എളിയ കടപ്പാട്


ബ്ലോഗ്‌ തുടങ്ങീട്ടു  ഇത്‌ അഞ്ചാം വര്‍ഷം . ആദ്യത്തെ രണ്ടു വര്‍ഷത്തോളം അനാഥമായി കിടന്ന എന്‍റെ മനസ്സാണ്  ബ്ലോഗ്‌., ഇന്നും ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു..

ആരുടെ ബ്ലോഗ്‌ വായിച്ചിട്ടാണ് തുടങ്ങിയത് എന്ന് ചോദിച്ചാല്‍ , സത്യം പറയാല്ലോ... മനു നെല്ലായയുടേത് തന്നെ.. !!

ഞാന്‍ 2008ല്‍ ഓര്‍ക്കുട്ടില്‍, നന്ദിതയുടെ അനാഥമായി ക്കിടന്ന ഒരു ഗ്രൂപ്പിലാണ് കവിതയുടെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത് !! അന്നും അവിടെ മനു നെല്ലായ ഉണ്ടായിരുന്നു !! പരസ്പരം മിണ്ടാതെ കമന്റാതെ വെറുതെ പൊട്ടത്തരം എഴുതി തകര്‍ത്തു. അവിടെയാണ് ഞാന്‍ ആദ്യമായി മനുസ്മൃതികള്‍ കണ്ടത്.

പിന്നെ എപ്പോഴോ ഓര്‍ക്കുട്ട് വിട്ടു.. വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ വീണ്ടും കണ്ടുമുട്ടി... കവയിത്രി എന്ന ഔദ്യോഗിക നാമo നിശാഗന്ധിയിലൂടെ ലഭിച്ചപ്പോള്‍, എന്നെ അക്ഷരങ്ങളുടെ വെളിച്ചത്തിലേയ്ക്കു നടത്തിയ സഹോദരിയെ സ്മരിച്ചു.

രണ്ടാം പുസ്തകമായ വേനല്‍പ്പൂക്കളില്‍ മനു അവതാരിക എഴുതാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നു. കാരണം എന്‍റെ എഴുത്തു തുടങ്ങിയപ്പോഴും , ഇന്ന് തുടരുമ്പോഴും സാക്ഷിയായി അദ്ദേഹമുണ്ട്‌....,.. !!

ഇന്നും എന്‍റെ ബ്ലോഗില്‍ എത്ര എഴുതിക്കൂട്ടിയാലും ഒരു കവിത പോലും വിടാതെ വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് അജിത്തേട്ടന്‍ . അത് കൊണ്ട് തന്നെ, ആ ആശംസകള്‍ ഏതെങ്കിലും ദിവസം കാണാതായാല്‍ എനിക്ക് വിഷമമാണ്.

അജിത്തെട്ടന്റെ കൂടെ കൂടിയവരാണ്‌ ആരെന്നോ എന്തെന്നോ അറിയാത്ത സൌഗന്ധികം എന്ന പേരുള്ള വ്യക്തിയും, പിന്നെ സി വി തങ്കപ്പന്‍ ചേട്ടനും... ഇത് വരെ ഒരു നന്ദി പോലും പറഞ്ഞിട്ടില്ല എങ്കിലും പ്രിയപ്പെട്ടവരേ, നിങ്ങള്‍ നല്‍കുന്ന ആശംസകളാണ് പലപ്പോഴും വീണ്ടും എഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

വല്ലപ്പോഴുമെങ്കിലും എന്‍റെ നിശാഗന്ധിയുടെ സൌരഭ്യം തേടി ഇവിടെ എത്തുന്ന ഓരോ വ്യക്തിക്കും എന്‍റെ ഒരായിരം നന്ദി.

എന്‍റെ വാക്കുകളിലൂടെ എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ എന്ന വ്യക്തിയെ കണ്ടു സ്നേഹിക്കുന്നവരെക്കാള്‍ ഞാന്‍ പ്രിയപ്പെട്ടവരായി കരുതുന്നു..

നന്ദി... എന്നെ വായിക്കുന്ന.. എന്‍റെ വാക്കുകളെ സ്നേഹിക്കുന്ന എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് .. ഒരിക്കല്‍ക്കൂടി ... !!

9 comments:

  1. Best wishes
    Continue the journey!!

    ReplyDelete
  2. യാത്ര തുടരട്ടെ...ശുഭയാത്ര.

    ReplyDelete
  3. തുടരുക

    എളിയ ശുഭാശംസകൾ...

    ReplyDelete
  4. മുന്നോട്ടുള്ള പാതകള്‍ എത്രയോ കടുത്തതാണ്; പതറാതെ യാത്ര തുടരുക.

    ReplyDelete
  5. വാക്കുകളിലൂടെ ഒരായിരം സ്നേഹാശംസകള്‍ നേരുന്നു മകളെ ...

    ReplyDelete
  6. തുടരട്ടെ ഈ യാത്രകൾ... ഏറെ ദൂരം.... എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  7. Giluu;

    വര്‍ഷങ്ങള്‍ക്കപ്പുറം,
    നാമോതിയതു തന്നെ എനിക്കിപ്പോഴുംപറയാനുള്ളൂ..-
    ''അക്ഷരങ്ങളെ പ്രണയിക്കുക..''

    :)
    nanmakal dear...
    ഹ്യദയപൂര്‍വ്വം.

    ReplyDelete