ഏതു ചോദ്യത്തിനും
എവിടെയോ ഒരു ഉത്തരമുണ്ട്
ഏതു മരുഭൂമിയിലും
ഒരു കുളിര്‍ക്കാറ്റുണ്ട്
ഏല്ലാ കണ്ണീരിലും
ഒരു ചിരിയുണ്ട്
വരള്‍ച്ചയുടെ
ഹൃദയത്തിലും ഉറവകളുണ്ട്
ഏതു പൂര്‍ണ്ണതയിലും
ഇല്ലായ്മകളുണ്ട്
ഏതു മുറിവിലും
സാന്ത്വനമുണ്ട്
ശിശിരങ്ങള്‍ക്കെല്ലാം
വസന്തവുമുണ്ട്
എവിടെ പോയാലും
ഒളിച്ചിരുന്നാലും
വീണ്ടും കണ്ടെത്തുന്നൊരു വഴിയുണ്ട്
നഷ്ടപ്പെട്ടു പോകുന്നതെന്തും
തിരികെ കൊണ്ടുവരുന്ന ഓര്‍മ്മയുണ്ട്
ജീവന്‍റെ കോണുകളിലെല്ലാം
മരണത്തിന്‍റെ കയ്യൊപ്പുണ്ട്
ഓരോ തളിരിലും
വേരിന്‍റെ സ്പന്ദനവും
മുകിലിന്‍റെ സ്പര്‍ശവുമുണ്ട്..
ഇന്നേതു ദുഖത്തിനും
ഭൂതകാലത്തിന്‍റെ
ഒരു നാളെയുണ്ട് ..