Sunday, April 4, 2010

പാതിവഴിയില്‍


ഇതിനൊക്കെയും ഒടുവില്‍,
നിന്‍ അദൃശ്യസാമിപ്യങ്ങളില്‍ കണ്ണിമകള്‍ കടലിന്‍ നീലിമയെ പുല്‍കുന്നു...
ഹൃദയത്തിന്‍ കനീ, എന്‍ പ്രിയേ , നിന്‍ ആത്മാവിലെന്‍ സര്‍വ്വാന്ദവും ശയിക്കവേ,
വെറുമൊരു തെന്നലിന്‍ ചിറകിലായി നിന്‍ ഗന്ധമോളിപ്പിച്ചു പൊയ്പോയില്ലേ ...
നിലാവിന്‍ മടിയില്‍ നീയെന്‍ കൈപിടിച്ചേറെ ദൂരം താണ്ടിയതല്ലയോ ??
തരാന്‍ മറന്ന സ്നേഹ സമ്മാനങ്ങളും, പറയാന്‍ വൈകിയ കഥകളും,
തൊണ്ടയില്‍ തൂങ്ങി പ്രാണന്‍ വെടിയുന്നു ...
ഒരു വെടിയോച്ചയില്‍ പൊലിഞ്ഞത് നിനക്കൊപ്പം എന്റെ സ്വപ്നങ്ങളാണ് ..
മാലാഖമാരുടെ പൊന്‍തൂവലുകള്‍ക്കുള്ളില്‍ നീ മായുമ്പോള്‍,
ഇങ്ങു താഴെ, നിന്‍റെ മരവിച്ച ശരീരത്തില്‍ മുഖംപൊത്തി വിതുമ്പുന്നു ഞാന്‍ ...
കാത്തിരിപ്പുകള്‍ക്കു പോലും അര്‍ഥമില്ലാതെ ,
ഈ ജീവന്‍ പാതിവഴിയില്‍ ... !


4 comments:

  1. എത്രയോ ജന്മങ്ങള്‍ ഇങ്ങനെ പൊലിയുന്നു. ഒപ്പം ഒട്ടനവതി സ്വപ്നങ്ങളും കണ്ണീരും ; ഒടുങ്ങാത്ത സങ്കടങ്ങളും ..........

    ReplyDelete
  2. ആര് പറഞ്ഞു കാത്തിരിപ്പുകള്‍ക്ക് അര്‍ത്ഥമില്ലെന്ന്?

    ആരും തേടി വരാനില്ലാത്തവന്‍ എന്ന് മറ്റുള്ളവരും അല്ലെങ്കില്‍ സ്വയമോ വിശ്വസിക്കുമ്പോഴും നമ്മള്‍ കാത്തിരിക്കുന്നില്ലേ, ഒരാള്‍ക്കായി??

    മരണമെന്ന ഓമനപ്പേരില്‍ നമ്മള്‍ വിളിക്കുന്ന രാത്രിയുടെ നിറമുള്ള കുപ്പയമിട്ടെത്തുന്ന, മഞ്ഞിന്റെ തണുപ്പുള്ള വിരലുകളുള്ളവന്‍?

    അവന്റെ തണുത്ത ആലിംഗനത്തിനായി, അതില്‍ മൂലം കണ്ടെത്താവുന്ന നഷ്ടപ്രിയര്‍ക്കായി, നമ്മള്‍ കാത്തിരിക്കെണ്ടേ???

    സൊ, കാത്തിരിപ്പുകള്‍ക്ക് അര്‍ത്ഥമുണ്ട്....'ഇമ്മിണി വലിയോരര്‍ത്ഥം'................!

    ReplyDelete
  3. കാത്തിരിപ്പുകളില്ലാത്ത ഒരു സായന്തനത്തില്‍
    ഓര്‍മ്മകളുടെ വാകമരം പൂവണിയുന്പൊള്‍
    ഇനിയുമൊരിക്കല്‍ അവന്‍ അവളെ കാണും........

    ReplyDelete
  4. chinthikkenda vishayam aanu.... yudham ,bheekaravaadam, border disputes,kaal kaashinte vilayillaatha viplavangal...ithinellam idayil pozhinju pokunna orupaadu nishkalanga janmangal undu... jeevichu kothi theerunnathinu mumbu parichu edukkappetta nombara-poovukal.... gud attempt angel... y dnt u write about a war widow...??waiting 4 her soldier who wil never come bak...

    ReplyDelete