Thursday, April 1, 2010
ഒന്നുമറിയാതെ ...
അപ്പോഴും എന്റെ മിഴികള്‍ നനഞ്ഞിരുന്നു...
ജീവനിലെ മുറിവുകളെ തഴുകി ആ രാപ്പാടിയുടെ ഗാനം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു...
ചിറകറ്റു വീഴുമ്പോഴും,അവള്‍ എന്റെ നേര്‍ക്ക് ദയനീയമായ നോട്ടങ്ങള്‍ എറിഞ്ഞു..
അതില്‍ കുഴഞ്ഞു വീണത് എന്നിലെ നേര്‍ത്ത വികാരങ്ങള്‍ പോലുമാണ്...
ഈ വാതിലുകള്‍ തുറന്നു ഞാന്‍ വന്നത് നിന്‍റെ പുഞ്ചിരി കാണുവാന്‍ ..
നീ പുഞ്ചിരിച്ചു....
എന്നിലെയ്ക്കെത്തും മുന്‍പ് വിഷാദപുഷ്പമായി കൊഴിയുകയാണോ അവയൊക്കെയും...?
വേദന മണക്കുന്ന നിന്‍റെ കിടക്കയ്ക്കരികില്‍ നിന്നും,
ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ , തിരികെ നടന്നപ്പോഴും നീ പാടുന്നുണ്ടായിരുന്നു...
മരണം നിന്‍റെ സിരകളില്‍ കൂട് കൂട്ടിയപ്പോഴും...
ഇരുള്‍ പകലിനെ വിഴുങ്ങിയപ്പോഴും...
ഒന്നും അറിയാതെ നീ നിന്‍റെ വാക്കുകളില്‍ തലവച്ചു മയങ്ങുകയായിരുന്നു...
ആശുപത്രിയുടെ വിറങ്ങലിച്ച ഇരുളില്‍ നിന്നും വിറയാര്‍ന്ന എന്റെ പാദങ്ങള്‍ ,
മണ്ണില്‍ പതിഞ്ഞപ്പോള്‍... മുറ്റം നിറയെ പടര്‍ന്നു പൂവിട്ട,
കൊന്നമരത്തെ നോക്കി ,ചൊല്ലുവതെന്തു ഞാന്‍ .... ??
ഉള്ളില്‍, മജ്ജയിലും മാംസത്തിലും വേദന പൂവിടുന്നു...
പുറത്തോ....ഒന്നുമറിയാതെ...പൂവിടുന്ന സൌന്ദര്യവും....
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeletegood well try കൊച്ചോ.. :)
ReplyDeletekeep it up.. ഇതൊരു നല്ല തുടക്കമാണ്.
പ്രണയത്തിനും വിരഹത്തിനുമപ്പുറം.. വേദനിക്കുവര്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ആശ്വാസമാകുവാര്‍ നിനക്ക് കഴിയട്ടെ..തുടര്‍ന്നും എഴുതുക..
ഓരോ വിഷങ്ങയങ്ങളും പുതിയതാവട്ടെ..ഒരുപാട് ആശയങ്ങള്‍ ചിന്തകള്‍ പേറുന്നതാവട്ടെ ഇനിയുള്ള നിന്റെ ഓരോ വാക്കുകളും.
എഴുതുവാനുള്ള നിന്റെ കഴിവ് വേദനിക്കുന്നവരുടെയും അമര്‍ത്തപ്പെട്ടവരുടെയും വായാവട്ടെ.
“ആകാശത്തിനു താഴെയുള്ള എന്തിനെയും വിഷയമാക്കുക.
വരികളെ ചിട്ടയോടെ അടുക്കുക.
ലക്ഷണമൊത്ത കവിതകള്‍ പിറക്കട്ടെ
ആ തൂലികയില്‍ നിന്നും”
ആശംസകള്‍ ഡാ... :)
Hi!
ReplyDeleteLoved the last lines...the pain thats unseen by the world...but thats how our world is and meant to be, the same hospital hears the cry of a newborn baby and cries mourning on death...thats life....
good one...
വായിച്ചു .നന്നായിരിക്കുന്നു.
ReplyDeleteകൊള്ളാം...
ReplyDelete