Monday, September 17, 2012

തണല്‍മരം

സൂര്യന്‍പൊള്ളിച്ചു തുടങ്ങിയപ്പോള്‍,
ഓടിക്കയറിയതൊരു പകല്‍മരത്തണലില്‍ !
വിയര്‍പ്പു പൊടിഞ്ഞ നെറ്റിമേലൊരു
ഇലയടര്‍ന്നു വീണതു പൊള്ളുന്നുണ്ടായിരുന്നു !
ചൂടു കാറ്റിലുരുകും മുന്‍പേ,
തരുവിന്‍ വൃദ്ധനയനങ്ങള്‍
പൊരിവെയിലിനു കൊടുത്ത്
കുളിരു തേടി നടന്നകന്നു !
മനസ്സുരുകുന്നുവെങ്കിലും
കുളിരും മഞ്ഞും തേടി
നടക്കാനെങ്കിലുമെനിക്കാവുമല്ലോ ... !!

2 comments:

 1. മനസ്സുരുകുന്നുവെങ്കിലും
  കുളിരും മഞ്ഞും തേടി
  നടക്കാനെങ്കിലുമെനിക്കാവുമല്ലോ,

  വരികള്‍ കൊള്ളാം, തേടി നടക്കാന്‍ നമ്മുക്കാവും, അതൊക്കെ വാക്കുകള്‍ ആക്കുക ,ആശംസകള്‍ !!!

  ReplyDelete
 2. ചൂടു കാറ്റിലുരുകും മുന്‍പേ,
  തരുവിന്‍ വൃദ്ധനയനങ്ങള്‍
  പൊരിവെയിലിനു കൊടുത്ത്
  കുളിരു തേടി നടന്നകന്നു !

  ReplyDelete