Monday, February 13, 2012

വേര്‍പാട്

വേര്‍പാട് എന്നും വേദനയാണ്...  
ചോരയൊലിക്കുന്ന ... 
ഓരോ നിമിഷവും ആഴം കൂടുന്ന മുറിവ് ..
മരുന്നോ ?? ഇല്ല...
നിശബ്ധമായ രാത്രികളില്‍,
നീറുന്ന നിന്റെ 
ഹൃദയത്തിലെ മുറിവുമായി 
നിന്റെ സ്വപ്‌നങ്ങള്‍ മല്ലിടുമ്പോള്‍,
നീയറിയാതെ കാലമാകുന്ന വൈദ്യന്‍ 
നിന്റെ മുറിവിനെ തഴുകും ...
അങ്ങനെ വിരഹം നിനക്ക് 
സമ്മാനിച്ച ആ മുറിവ്,
ഒരു തഴംബാകും ...
ജീവിക്കാന്‍ എന്നോ മറന്ന നീ, 
പിന്നീട് ആര്‍ക്കൊക്കെയോ വേണ്ടി 
ജീവിക്കാനും പഠിക്കും ...
അന്ന് കാത്തിരിപ്പുകളുടെ സുഗന്ധം 
തിരികെ വരും ...
ജീവന്റെ മാധുര്യവും...



4 comments:

  1. വേര്‍പാട്‌ ഇപ്പോഴും വേദന തന്നെ.

    ReplyDelete
  2. എപ്പഴും അങ്ങനെ തന്നെ...

    ReplyDelete
  3. വേര്‍പാടുകള്‍ സ്ഥിരം ആകുമ്പോഴും വേദന കുറയില്ലേ?

    ReplyDelete