Tuesday, February 14, 2012

പ്രണയം

തീയായി എന്റെ ഉള്ളുരുക്കുന്ന പ്രണയമേ
നീ മാത്രം ഇന്നും
അക്ഷരങ്ങളുടെ സ്പന്ധനമായി
എന്നില്‍ മിടിച്ചുവല്ലോ ...
പ്രാര്‍ഥനയായി
ആത്മാവില്‍ കൂടുകൂട്ടിയല്ലോ ...
കാലങ്ങളുടെ ദൂരത്തായാലും...
ഓര്‍മയുടെ തീരത്തായാലും ...
സ്വപ്നത്തിന്റെ പിടച്ചിലിലായാലും...
ഒരു ചുടുനിശ്വാസത്തിലെ 
നെടുവീര്‍പ്പ് പോലെ,
ഹൃദയധമനികളില്‍
നിന്റെ സാമിപ്യം
അനുഭവിക്കാനാകുമെന്നു
പ്രണയമേ നീ എന്നെ പഠിപ്പിച്ചു ...
എന്റെ കവിതകളിലെ കണ്ണീരാണ് പ്രണയം ...
എന്റെ ദിവസങ്ങളിലെ തീരാ നഷടമാണ് പ്രണയം ...












7 comments:

  1. എന്റെ കവിതകളിലെ കണ്ണീരാണ് പ്രണയം ...
    എന്റെ ദിവസങ്ങളിലെ തീരാ നഷടമാണ് പ്രണയം ...

    ReplyDelete
  2. എനിക്ക് പ്രണയമാണെല്ലാം ?

    ReplyDelete
  3. പ്രണയ കവിത വളരെ നന്നായിട്ടുണ്ട്

    ReplyDelete
  4. Gillu evideya mungiyathu? This is Bobby. Hope you remember me.
    Hope all is well at your end and you are excited about the new job.
    Flying a lot?
    God Bless
    Bobby

    ReplyDelete
  5. എന്നെ പഠിപ്പിച്ചു ...

    ReplyDelete
  6. ഒരു ചുടുനിശ്വാസത്തിലെ
    നെടുവീര്‍പ്പ് പോലെ,
    ഹൃദയധമനികളില്‍
    നിന്റെ സാമിപ്യം

    എല്ലായിപ്പോഴും കൂടെ.

    ReplyDelete
  7. പ്രണയമെന്നാല്‍ എനിക്ക് നീ തന്നെയാണ്.

    ReplyDelete