Friday, March 15, 2013

സംശയങ്ങൾ

ചില നിശബ്ദതകളെന്താണ്
മനസ്സിനെ വല്ലാതെ വാചാലമാക്കുന്നത് ?
ചില നോവുകളെന്താണ്
ചുണ്ടിൽ ചിരി വിടർത്താൻ ശ്രമിക്കുന്നത് ?
ചില സ്വപ്നങ്ങൾക്കെന്താണ്
യാഥാർത്യത്തിന്റെ മുഖഛായ ?
ചില രാവുകൾക്കെന്താണ്
പകലിനെ വെല്ലാൻ പോരുന്ന പ്രകാശം ?
ചില മഴക്കാലങ്ങൾക്കെന്താണ്
ഉള്ളുരുക്കുന്ന ഓർമ്മച്ചൂട് ? 

10 comments:

  1. അങ്ങനെയൊന്നുമില്ല...ഒക്കെവെറും തോന്നലാണെന്നേ...

    ReplyDelete
  2. അന്തമില്ലാത്ത ചോദ്യങ്ങള്‍

    ReplyDelete
  3. ചില ചോദ്യങ്ങളിലെന്താണ്‌ ഉത്തരങ്ങളുമുള്ളത്‌..??

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
  4. ഇത് തന്നെയാണ് എന്‍റെയും സംശയങ്ങള്‍ .... ഉത്തരമില്ല.... കണ്ടെത്തേണ്ടിയിരിക്കുന്നു ...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നിവാരണം

    നിശബ്ദതയാണ് ഏറ്റവും വലിയ ശബ്ദം
    നോവുകളാണ് ചിരി വിടര്‍ത്തുന്നത് (നോവില്ലെങ്കില്‍ പിന്നെ എന്തു് ചിരി?)
    സ്വപ്നങ്ങള്‍ എന്നൊന്നില്ല എല്ലാം യാഥാര്‍ത്ഥ്യമാണ് (ഇന്നലെ കഴിഞ്ഞത് ഇന്നില്ലാത്തതുപോലെ സ്വപ്നത്തില്‍ കഴി‍ഞ്ഞത് ഇപ്പോഴില്ലന്നേയുള്ളൂ)
    രാവുകളല്ലേ പ്രകാശത്തിന് പ്രകാശം പകരുന്നത്?
    ഓര്‍മ്മകള്‍ പാകിയ വിത്ത് മഴപെയ്യുമ്പോള്‍ വീണ്ടും കിളിര്‍ക്കുന്നു..

    വഴിതെറ്റി വന്നു... ഒരു എളിയ നിവാരണവും നല്‍കി പോകുന്നു..

    ReplyDelete
  7. ചോദ്യങ്ങള്‍ക്കവസാനമുണ്ടോ?!!
    ആശംസകള്‍

    ReplyDelete
  8. ചിലതങ്ങനെ... ഉത്തരങ്ങള്‍ക്കായി തിരയേണ്ടാത്ത ചോദ്യങ്ങള്‍,...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ചില ശബ്ദങ്ങള്‍ക്കെന്താണ് വല്ലാത്ത നിശബ്ദത?
    ചില സന്തോഷങ്ങള്‍ക്കെന്താണ് നനുത്ത നോവിന്‍റെ ഗന്ധം?
    ചില യാഥാ൪ത്ഥ്യങ്ങളെന്തേ സ്വപ്നങ്ങളേക്കാള്‍ അവിശ്വസനീയം?
    ചില പകലുകളള്‍ക്കെന്തേ നിശീഥിനിയുടെ ഇരുണ്ട നിറം?
    ചില വസന്തങ്ങള്‍ക്കെന്തേ മരണത്തിന്‍റെ മരവിപ്പ്?

    ReplyDelete