ഒരാകാശം
ഒരു ഭൂമി
ഒരസ്തമയം
ഒരു രാത്രി
ഒരു പകല്‍
ഒരു നിലാവ്
എന്നെയും നിന്നെയും
ഒരുപോലെ മൂടുന്ന
ആകാശത്തിനു ചുവട്ടിലിരുന്ന്
നീ നിലാവിനെ
നിന്‍റെ ഉറക്കത്തിലേയ്ക്ക്
വലിച്ചിടുമ്പോള്‍
എന്‍റെ പകലില്‍
സൂര്യന്‍
വെയിലു പെയ്യുകയാണ്
ഒരേ ഭൂമിയുടെ
മറ്റൊരു മുറ്റത്ത്
ഈറനടിച്ചു നീ
കടലാസുകപ്പലൊഴുക്കുമ്പോള്‍
എന്‍റെ കവിതയൊരു
കരിയിലക്കാട്ടിലെരിയുന്നു..
കാഴ്ചയുടെ രണ്ടു കരകളിലുള്ള
നമ്മുടെ
സ്വപ്നങ്ങള്‍ക്ക് നടുവില്‍
ഒരു കോടി നക്ഷത്രങ്ങള്‍
എത്തിനോക്കുന്നൊരു
നീലക്കണ്ണാടി..
നിന്‍റെ പുലരിയില്‍
ഞാനിരുളുകയും
നിന്‍റെ ഇരവില്‍
ഞാനുണരുകയും ചെയ്യുന്ന
പ്രപഞ്ചത്തിന്‍റെയീ
കണ്ണുപൊത്തിക്കളിയിലെവിടെയാണ്
നാമൊരുമിച്ചുണരുന്നൊരു
പ്രഭാതം മറഞ്ഞിരിക്കുന്നത് ?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ സ്വന്തമാക്കുക എന്നതൊരു വലിയ സ്വപ്നമാണ്.
ReplyDeleteകാഴ്ച്കയുടെ ഇരുകരകളെ ഒരുമിപ്പിക്കുന്ന കവിത മനോഹരം
ReplyDelete