Monday, March 24, 2014

നിറം

ഒരു വാക്ക്
ഒരേയൊരു വാക്ക് മാത്രം
അര്‍ത്ഥമില്ലാതെ
താളമില്ലാതെ
സ്വരമില്ലാതെ
വായിക്കപ്പെടാതെ
എന്‍റെയീ താളില്‍
ആരെയോ കാത്തുകിടന്നു..
ഞാന്‍ മരിച്ചു പോവുമ്പോഴെങ്കിലും
നീ വന്ന് അനാഥമായിപ്പോയ
എന്‍റെ കൈപ്പടയിലെ
പ്രണയമെന്ന വാക്കിന്
നിന്‍റെ നിറം കൊടുക്കണം..
അപ്പോള്‍ പ്രപഞ്ചത്തിന്‍റെ
ഏതെങ്കിലുമൊരു വിജനതയില്‍
ഞാനൊരു മഴവില്ല്
വിടര്‍ത്തി ചിരിക്കാം 

3 comments:

  1. ചിരിക്കൂ... ചിരിക്കൂ..!

    നല്ല വരികള്‍ ..

    ReplyDelete
  2. നിറമുള്ള വരികൾ

    ശുഭാശംസകൾ.....

    ReplyDelete
  3. ഞാന്‍ മരിച്ചു പോവുമ്പോഴെങ്കിലും
    നീ വന്ന് അനാഥമായിപ്പോയ
    എന്‍റെ കൈപ്പടയിലെ
    പ്രണയമെന്ന വാക്കിന്
    നിന്‍റെ നിറം കൊടുക്കണം..ishtammmmmmm

    ReplyDelete