Wednesday, June 8, 2011

ജന്മദിനാശംസകള്‍....

മനസ്സിന്റെ താളുകളില്‍ ഞാന്‍,
സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ഒരു സ്വപ്നം ...
കാലം മായ്ക്കാത്ത ഓര്‍മകളിലെ പ്രകാശം ...
നിശബ്ദതയില്‍ ഞാന്‍ തിരഞ്ഞ സംഗീതം ...
എന്റെ ഇന്നുകളെ സൌഹൃദത്തിന്റെ ജ്വാലയില്‍ ജ്വലിപ്പിച്ച,
നിന്റെ നിറഞ്ഞ പുഞ്ചിരി ഇനിയും കാതങ്ങള്‍ താണ്ടട്ടെ ...
ആത്മാവിന്റെ ആഴങ്ങളില്‍ കുളിരുമായി വന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ...
ഒരായിരം ജന്മദിനാശംസകള്‍....

Tuesday, June 7, 2011

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ ....നിദ്രയുടെ ആഴങ്ങള്‍ക്ക് മേല്‍ തീര്‍ക്കുന്ന നൂല്പ്പാലമാണ്  ... 
കണ്‍പോളകളുടെ മറവില്‍ ...ഇരുളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ..
നിമിഷങ്ങളുടെ അബോധാവസ്ഥയില്‍ സ്വബോധത്തെ പിടിച്ചുലയ്ക്കുന്ന...
യാധാര്‍ത്ഥ്യങ്ങളുടെ ചുഴിയില്‍ മാഞ്ഞു പോകുന്ന... ഓര്‍മയുടെ ഒരു പാളി ... !





Monday, June 6, 2011

Best Friend





you are such a friend of mine, 
whom i treasure as the most precious gift i ever had..
for my friendship takes just seconds to bloom into a paradise..
My spirit is now lighted with a new joy and 
the world around me seems to be a happier place.. !
I shall stand by you all the way before..
holding your hands.. wiping your tears.. sharing your smiles...
Just being with you all the best and worst times...
All just to say YOU ARE MY BEST FRIEND !!!

Sunday, June 5, 2011

സംഗീതം

ആത്മാവിന്റെ നിഗൂടതകളില്‍ 
ഞാന്‍ മാത്രം കേള്‍ക്കുന്ന ഒരു സംഗീതമുണ്ട്...
ഹൃദയത്തിന്റെ നേരിയ മിടിപ്പുകള്‍ അകമ്പടി സേവിച്ച്‌ ,
മനസ്സിന്റെ ഏകാന്തമായ പുലമ്പള്‍ താളം പകര്‍ന്ന് ...
ഞാന്‍ മാത്രം ആസ്വദിക്കുന്ന മൌനത്തിന്റെ സംഗീതം ... :)








Saturday, June 4, 2011

മൌനം

 മൌനത്തിന്റെ താഴ്വാരങ്ങളിലെ ആളൊഴിഞ്ഞ കൂടുകളിലേക്ക് ഞാന്‍ സഞ്ചരിക്കുന്നു ...
എനിക്ക് മുന്‍പില്‍ വാചാലമാകുന്ന ഏകാന്തതയിലെ സംഗീതം എത്ര മധുരമാണ് ...

Friday, June 3, 2011

ചിത്രം

 എന്നില്‍ അവശേഷിക്കുന്ന നിറമുള്ള സ്വപ്നങ്ങളിലും നീ ജീവിക്കുന്നു...
പ്രഹരമേറ്റ സങ്കല്‍പ്പങ്ങള്‍ക്ക് മേലും വീണ്ടും വീണ്ടും നിന്റെ ഓര്‍മ്മകള്‍ കൂട് കൂട്ടുന്നു ....
ഒരു നിമിഷമെങ്കിലും നിന്റെ ചിത്രം ഹൃദയത്തില്‍ നിന്നും മായ്ക്കാന്‍ എനിക്കാവില്ലെന്നോ ?

Thursday, June 2, 2011

ഇന്നീ വാക്കുകള്‍ കണ്ണീരില്‍ പൊതിഞ്ഞവയാണ്...


നിലാവിലെ സ്വപ്നങ്ങളും , ഇരുളിലെ വെളിച്ചവും,
പ്രഭാതങ്ങളിലെ ഉണര്‍വ്വും , പകലുകളുടെ പുഞ്ചിരിയും ,
എന്റെ ഹൃദയത്തിന്റെ താളവും നീയായിരുന്നു ...
അന്നെന്റെ വാക്കുകളില്‍ പുതിയ ജീവനും ,
ഗാനങ്ങളില്‍ മുളംകാടുകളിലെ കാറ്റിന്റെ ഈണവും ഉണ്ടായിരുന്നുവല്ലേ ?
നിമിഷങ്ങളുടെ ചിറകടികളില്‍ കാലം പറന്നുയര്‍ന്നപ്പോള്‍ ...
നഷ്ടങ്ങളുടെ പട്ടികയില്‍ നീയും എന്റെ ജീവനുമുണ്ടായിരുന്നു ....
ഇന്നീ വാക്കുകള്‍ കണ്ണീരില്‍ പൊതിഞ്ഞവയാണ്...
ഇരുളില്‍ തെളിയുന്ന നിന്റെ ഓര്‍മകളില്‍ വസന്തമാണ് ..
എങ്കിലും ആ വസന്തം ഇന്ന് എന്നില്‍ നിന്നും കാതങ്ങള്‍ അകലെയാണ്...
പ്രഭാതങ്ങളിലെ നരച്ച സ്വപ്നങ്ങളും ,
ചോരയുടെ മണമുള്ള ഭിത്തിയും,
ഹൃദയത്തിനുള്ളിലെ മായ്ച്ചാലും മായാത്ത നിന്റെ രൂപവും മാത്രമായി എന്റെ ഇന്നുകള്‍ ...



Monday, May 30, 2011

രാത്രി...

നിശബ്ദമായി എന്നില്‍ നിലവിളിക്കുന്ന ഓര്‍മ്മകള്‍ 
രാത്രികളെ ശബ്ധമുഘരിതമാക്കുന്നു ...
നേരം വൈകിയ രാവില്‍ ... 
ഒന്നുമറിയാതെ വിടരുന്ന കുഞ്ഞു പൂവുകളില്‍
വിദൂരങ്ങളില്‍നിന്നും കണ്ണീര്‍ തുള്ളികള്‍ ഉരുകിവീഴുന്നു ...