നിലാവിലെ സ്വപ്നങ്ങളും , ഇരുളിലെ വെളിച്ചവും,
പ്രഭാതങ്ങളിലെ ഉണര്‍വ്വും , പകലുകളുടെ പുഞ്ചിരിയും ,
എന്റെ ഹൃദയത്തിന്റെ താളവും നീയായിരുന്നു ...
അന്നെന്റെ വാക്കുകളില്‍ പുതിയ ജീവനും ,
ഗാനങ്ങളില്‍ മുളംകാടുകളിലെ കാറ്റിന്റെ ഈണവും ഉണ്ടായിരുന്നുവല്ലേ ?
നിമിഷങ്ങളുടെ ചിറകടികളില്‍ കാലം പറന്നുയര്‍ന്നപ്പോള്‍ ...
നഷ്ടങ്ങളുടെ പട്ടികയില്‍ നീയും എന്റെ ജീവനുമുണ്ടായിരുന്നു ....
ഇന്നീ വാക്കുകള്‍ കണ്ണീരില്‍ പൊതിഞ്ഞവയാണ്...
ഇരുളില്‍ തെളിയുന്ന നിന്റെ ഓര്‍മകളില്‍ വസന്തമാണ് ..
എങ്കിലും ആ വസന്തം ഇന്ന് എന്നില്‍ നിന്നും കാതങ്ങള്‍ അകലെയാണ്...
പ്രഭാതങ്ങളിലെ നരച്ച സ്വപ്നങ്ങളും ,
ചോരയുടെ മണമുള്ള ഭിത്തിയും,
ഹൃദയത്തിനുള്ളിലെ മായ്ച്ചാലും മായാത്ത നിന്റെ രൂപവും മാത്രമായി എന്റെ ഇന്നുകള്‍ ...
ഇരുളില്‍ തെളിയുന്ന നിന്റെ ഓര്‍മകളില്‍ വസന്തമാണ് ..
എങ്കിലും ആ വസന്തം ഇന്ന് എന്നില്‍ നിന്നും കാതങ്ങള്‍ അകലെയാണ്...
പ്രഭാതങ്ങളിലെ നരച്ച സ്വപ്നങ്ങളും ,
ചോരയുടെ മണമുള്ള ഭിത്തിയും,
ഹൃദയത്തിനുള്ളിലെ മായ്ച്ചാലും മായാത്ത നിന്റെ രൂപവും മാത്രമായി എന്റെ ഇന്നുകള്‍ ...
ഹൃദയം എന്നു തിരുത്തുക.. പോസ്റ്റ് കൊള്ളാം
ReplyDeletenice....
ReplyDeleteകണ്ണീരില്‍ പൊതിഞ്ഞ വാക്കുകളും......
ReplyDeleteകണ്ണീരില്‍ കഴുകിയ മനസ്സും...........
ആത്മനൊമ്പരങ്ങളെ വിലയിരുത്തേണ്ടത് അവനവന്‍ തന്നെയാണ്
എങ്കിലും ആശംസകള്‍......
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
മനോഹരമായ കവിത..ആശംസകള്‍ .
ReplyDeleteചെറുതേ ചേതോഹരം എന്നാണല്ലൊ പൊതുവേ ;)
ReplyDeleteഇതും ചേതോഹരമായിരിക്കുന്നു.
“ചോരയുടെ മണമുള്ള ഭിത്തിയും“
ഈ ഒരു വരി മാത്രം ശരിക്കങ്ങോട്ട് ചേര്‍ന്നില്ലാന്ന് തോന്നി. അഥവാ അതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന്.
അപ്പൊ ആശംസകള്‍!
:)
ReplyDelete:(
ReplyDelete