Sunday, March 7, 2010

പോവുക പ്രിയേ...


എന്നെ നീ പ്രണയിക്കുന്നു എന്നോ?
പുകക്കറ പതിഞ്ഞ ഓര്‍മകളും,
ചിന്നിച്ചിതറിയ ഹൃദയവും,
മരവിച്ച ചിന്തകളുമാണെന്റെ സ്വത്ത്...

എനിക്കുനേരെ ഇരമ്പിവരുന്ന നിന്‍റെ പ്രണയത്തെ എനിക്കു ഭയമാണ്,
എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍,
നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ സിരകളെ അലട്ടുന്നു,
ഞാന്‍ നിനക്കായി ഒന്നും കരുതിയിട്ടുമില്ല...

എന്റെ ആത്മാവും, ചിന്തകളും മൌനത്തെ പ്രണയിക്കുന്നു,
പ്രിയേ, നിനക്ക് മുന്‍പില്‍ പൂവുകള്‍ വിരിച്ച പാതയുണ്ട്,
അത് നിന്നെ നിന്‍റെ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് നയിക്കും,
ഞാന്‍ വീണ്ടും എന്റെ വേദനകളില്‍ തലവച്ചുറങ്ങട്ടെ,
നിനക്കായി എന്റെ സ്നേഹം അവശേഷിക്കുന്നില്ല...!

8 comments:

  1. ഈ പടത്തിലെ ഫെയിസ് കൊള്ളൂലാ
    എനിക്കിഷ്ട്ടായില്ലാ

    ReplyDelete
  2. ഹെഡ്ഡെറില്‍ നിന്നും സ്വന്തം പടം ഒഴിവാക്കുന്നതു വരെ എന്റെ കൂതറ കമന്റുകള്‍ വന്നോണ്ടേയിരിക്കും തീര്‍ച്ച

    ReplyDelete
  3. ഇത് കവിതയാണോ അതോ സംസാരമാണോ ? എന്തായാലും കുഴപ്പമില്ല. കൊള്ളാം ...
    ബൈ ദി വേ, ഒരു സജെഷ്ഷന്‍ : ആ ഫോട്ടം ഏറ്റവും താഴെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഉചിതം !

    ReplyDelete
  4. നന്ദിത.കെ. എസ്സിന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്നു.........ya sure...u r a poet..............

    ReplyDelete
  5. "ഞാന്‍ വീണ്ടും എന്റെ വേദനകളില്‍ തലവച്ചുറങ്ങട്ടെ"

    ഈ വരി ഇഷ്ടമായി

    ReplyDelete
  6. closed heart doors....nice theme..congoo.. :)

    ReplyDelete
  7. എനിക്കുനേരെ ഇരമ്പിവരുന്ന നിന്‍റെ പ്രണയത്തെ എനിക്കു ഭയമാണ്,
    എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍,
    നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ സിരകളെ അലട്ടുന്നു,
    ഞാന്‍ നിനക്കായി ഒന്നും കരുതിയിട്ടുമില്ല...

    yesterday,
    a girl I adore made me promise I read you!
    I TRY to keep my promises to HER!(only to her)
    Though I do not share her enthusiasm, suffice it to say that I believe anyone who conjures up a lingo, for the outlet of the inner turmoil their soul experiences, is eligible to be reckoned as a poet!
    you qualify in accordance with my conviction! you are a poet!
    good work!

    ReplyDelete