Saturday, May 5, 2012

സ്നേഹമയി

വിശപ്പിന്റെ നീണ്ട  രോധനങ്ങള്‍ക്ക്  ശേഷം ,
അമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും,
സ്നേഹത്തിന്റെ ഇത്തിരി 
ചോറു ആര്‍ത്തിയോടെ ഉണ്ണുമ്പോള്‍ , ആ  കുഞ്ഞു മനസ്സറിഞ്ഞില്ല ,
അതിലൊരു  നിഷ്കളങ്കയായ  മാതാവിന്റെ മാനം വിറ്റ , 
കണ്ണീരിന്റെ ഉപ്പുണ്ടെന്നു .... !! 

Friday, May 4, 2012

നെടുവീര്‍പ്പ്

തിരിച്ചറിവുകളുടെയും , 
യാഥാര്‍ത്യത്തിന്റെയും 
പരിമിതികള്‍ക്കും അപ്പുറം 
ആത്മാവിന്റെ ഏതോ കോണിലേയ്ക്ക്
അകലങ്ങളില്‍ നിന്നും
നീ കണ്‍ചിമ്മുന്നു ...
നോവായി ... നൊമ്പരമായി ... 
കണ്ണീരായി ... ഗദ്ഗതമായി ...
ഒടുവില്‍ ആരുമറിയാതൊരു 
നെടുവീര്‍പ്പായി ... !!!
  

Wednesday, May 2, 2012

ഒരു നിമിഷമെങ്കിലും ...

ഒരു നിമിഷത്തെയ്ക്കെങ്കിലും .... 
ഓര്‍മകളില്‍ വേദനയുടെ കൈപ്പു നിറയ്ക്കുന്ന ,
സ്വപ്നങ്ങളില്‍ ഗദ്ഗദം പകരുന്ന  ,
നീയെന്ന  പിന്‍വിളി 
മനസ്സിന്റെ പടികയറരുത് ..
നിന്റെ ചിന്തകള്‍ മനസ്സ്  നിറഞ്ഞിരുന്ന
ഈറന്‍ പുലരികളെ  എനിക്ക്  മറക്കണം..
നിന്റെ വാക്കുകളുടെ മാധുര്യം കാതുകളില്‍
നിറഞ്ഞിരുന്ന  സുവര്‍ണ്ണ സന്ധ്യകളെയും മറക്കണം ..
കനവുകളുടെ
കനലെരിഞെരിഞ്ഞു തീര്‍ന്ന ചാരത്തില്‍
പൊഴിക്കാന്‍ കണ്ണീരിന്റെ നനവ്‌
ഇനിയും എന്നില്‍ ബാക്കി ഉണ്ടാവരുത് ...
നോവിന്റെ ഗന്ധമുള്ള  പിന്‍വിളികള്‍
സിരകളില്‍ തുളഞ്ഞു കയറരുത് ...
മറക്കണം .... ഒരു നിമിഷമെങ്കിലും ...

ആ പകലിന്റെ കുളിര്‍മ

എത്രയേറെ വാക്കുകളില്‍
ആര്‍ത്തലച്ചു പെയ്യ്തിട്ടും..
എത്രയേറെ ഋതുക്കള്‍,
യാത്രചൊല്ലി  പോയിട്ടും.. 
കണ്ണുനീരിന്റെ ചാല് കീറി 
മനസ്സില്‍ നീ ഓരോ നിമിഷവും 
ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...
ആ  പകലുകളെ 
ഞാന്‍ സ്നേഹിച്ചിരുന്നു 
പ്രണയത്തിന്റെ കുളിര്‍ 
നീ അവയില്‍ നിറച്ചിരുന്നു ...
നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍ 
ഇന്നെന്റെ മനസ്സ്  വേവുമ്പോള്‍,
ഗതികിട്ടാതലയുന്ന  മറ്റൊരാത്മവായി 
എനിക്ക്  നിന്നോടുള്ള  പ്രണയവും.... !!


പുനര്‍ജനനം

കണ്ടു തീരും മുന്‍പേ
വെളിച്ചം പിച്ചിചീന്തിയ  
സ്വപ്നമാണ്  
ഇന്നും നീ എനിക്ക് ...
ആ  നിദ്രയില്‍ നിന്നും 
ഞാന്‍ ഒരിക്കലും 
ഉണരാതിരുന്നിരുങ്കില്‍ ...

ഓരോ രാവും വിടരുമ്പോഴും  
ഓരോ പകലും വിടവാങ്ങുമ്പോഴും 
നിറമുള്ള  സ്വപ്നമായി 
എന്നുള്ളില്‍ എവിടെയെങ്കിലും 
ഒരിക്കല്‍ കൂടി നീ 
പുനര്‍ജനിക്കുവാനായി 
എന്നിലെ പ്രതീക്ഷകള്‍ 
വാതില്‍ തുറക്കുന്നു ...

Monday, April 16, 2012

അന്നും ഞാന്‍

അന്നും മഴപെയ്യുന്നുണ്ടാവും ...
നീ നിന്റെ ജനലഴികളിലൂടെ,
വിദൂരങ്ങളില്‍ നോക്കി
ഓര്‍മ്മകള്‍ ചികയുകയാവും ..
ഓല തുമ്പുകളിലെ പച്ച ഞരമ്പില്‍ നിന്നും
ഒരു കണ്ണീര്‍ തുള്ളി ഉരുകി വീഴും ...
നനഞ്ഞ മണ്ണില്‍ മാറില്‍ 
നിനക്കായി മാത്രം
അന്നും ഞാന്‍ വിരിഞ്ഞിട്ടുണ്ടാവും ...
ആ നിശാഗന്ധി ഞാന്‍ ആയിരുന്നു എന്ന്
അന്നും നീ അറിയില്ല ...
എങ്കിലും നിന്റെ ചിന്തകള്‍
എന്നെ തിരയുന്നുണ്ടല്ലോ ...

Tuesday, April 10, 2012

നിശഗന്ധി

എന്റെ ഓര്‍മകളില്‍ കണ്ണീര്‍ നിറച്ചു പോയ നിനക്ക് വേണ്ടി,
എന്റെ വാക്കുകള്‍ ചോര ചിന്തുന്നു..
ഇനിയൊരു വട്ടം കൂടി നീയാ
മഴവില്ലെന്റെ ജീവനില്‍ വിരിയിക്കുമോ ...
വരണ്ട മനസ്സില്‍ നീ കുളിര്‍ മഴയായി പെയ്യ്തലിയുമോ..
അതിലെന്റെ ആത്മാവ് ശാന്തിയടയട്ടെ...
അതിലെന്റെ ജീവന്‍ വീണുറങ്ങട്ടെ ,
ഇനിയൊരു ജന്മമീ ഭൂവില്‍,
ആരുമറിയാതെ ...
ഒരു നിശഗന്ധിയായി വിടരാന്‍ ...

Tuesday, April 3, 2012

മന്നസ്സിന്റെ ഉള്ളറകളില്‍ ഇന്നും
എവിടെയൊക്കെയോ വച്ച് 
നിന്നെ ഞാന്‍ കണ്ടുമുട്ടാറുണ്ട്...
എന്നെ കാണാതെ നീ പൊയ് മറയുന്നത്  
അപ്പോഴും ഞാന്‍ നിറകണ്ണുകളോടെ  നോക്കി നില്‍ക്കും...