Wednesday, May 2, 2012

പുനര്‍ജനനം

കണ്ടു തീരും മുന്‍പേ
വെളിച്ചം പിച്ചിചീന്തിയ  
സ്വപ്നമാണ്  
ഇന്നും നീ എനിക്ക് ...
ആ  നിദ്രയില്‍ നിന്നും 
ഞാന്‍ ഒരിക്കലും 
ഉണരാതിരുന്നിരുങ്കില്‍ ...

ഓരോ രാവും വിടരുമ്പോഴും  
ഓരോ പകലും വിടവാങ്ങുമ്പോഴും 
നിറമുള്ള  സ്വപ്നമായി 
എന്നുള്ളില്‍ എവിടെയെങ്കിലും 
ഒരിക്കല്‍ കൂടി നീ 
പുനര്‍ജനിക്കുവാനായി 
എന്നിലെ പ്രതീക്ഷകള്‍ 
വാതില്‍ തുറക്കുന്നു ...

7 comments:

  1. നിശാഗന്ധിയെ അവനൊരു കവയിത്രിയാക്കി ;)
    ഇല്ലാരുന്നെങ്കിലീകാണണ പോസ്റ്റൊക്കെ ഇടാനൊക്കുവാരുന്നൊ. എ ഏ
    ആശംസകള്‍!

    ReplyDelete
  2. "ഓരോ രാവും വിടരുമ്പോഴും
    ഓരോ പകലും വിടവാങ്ങുമ്പോഴും
    നിറമുള്ള സ്വപ്നമായി
    എന്നുള്ളില്‍ എവിടെയെങ്കിലും
    ഒരിക്കല്‍ കൂടി നീ
    പുനര്‍ജനിക്കുവാനായി
    എന്നിലെ പ്രതീക്ഷകള്‍
    വാതില്‍ തുറക്കുന്നു "

    മനോഹരമായ ഏതാനും വരികള്‍.....പക്ഷെ ആഴത്തിലുള്ള ഒരു ഫീലിംഗ്...

    ReplyDelete
  3. പുനര്‍ജനി ...
    നമുക്കായി മാത്രം പുനര്‍ജനിക്കാം.
    അപ്പോളെങ്കിലും പറയണം എനിക്ക്- നീ എനിക്കെല്ലാമെന്നു, നീ എന്റേതെന്നു..

    ReplyDelete
  4. കണ്ടു തീരും മുന്‍പേ

    വെളിച്ചം പിച്ചിചീന്തിയ
    സ്വപ്നമാണ്
    ഇന്നും നീ എനിക്ക് ...
    ആ നിദ്രയില്‍ നിന്നും
    ഞാന്‍ ഒരിക്കലും
    ഉണരാതിരുന്നിരുങ്കില്‍ ...

    ReplyDelete