മരണത്തിനു കറുപ്പ് .നിറമാണ് .. ! സ്വപ്നങ്ങളുടെ വസന്തത്തില്‍ നിന്നും ... ജീവന്റെ വഴിത്താരകളില്‍ നിന്നും ... എല്ലാം മറന്നു ഇരുളിലേയ്ക്കു പൊയ് മറയുന്ന ചോദ്യമാണ് മരണം ... !
അതില്‍ സാഗരത്തിന്റെ നീലിമ ഇല്ല ... ആകാശത്തിന്റെ ... ആവേശത്തിന്റെ നീല നിറം ഇല്ല... നീല ജീവന്റെയും ... ജീവിതത്തിന്റെയും .. പ്രാനന്റെയും ... .പ്രണയത്തിന്റെയും നിറമാണ് ... ചുവപ്പ്... തീവ്രതയുടെയും ... ശക്തിയുടെയും നിറമാണ് .... നന്ദിതയില്‍ പ്രണയമാണ് നിറഞ്ഞിരുന്നത് ... അതിനാല്‍ അവള് നീല മഷിയില്‍ തന്റെ പ്രണയത്തെ വരച്ചു .. !
ഒടുവിലെപ്പോഴോ തന്റെ പ്രണയത്തിന്റെ തീവ്രത അവള് തന്റെ രക്തത്തിന്റെ കടും ചുവപ്പില്‍ ചാലിച്ച് ചിന്തകള്‍ ഭ്രാന്തു പിടിപ്പിക്കാത്ത സ്വര്ഗ്ഗങ്ങളിലെയ്ക്ക് ചേക്കേറി ... !
ഓര്‍മകള്‍ക്കും ... ചിന്തകള്‍ക്കും എണ്ണമ റ്റ അര്‍ഥങ്ങള്‍ നല്കി... !




