Thursday, December 30, 2010

വേനല്‍

ഈ വേനല്‍ അസ്സഹനീയമാണ് ..

ചുടുകാറ്റില്‍ കൊഴിയുന്ന തളിരിലകളും ,

വിധൂരങ്ങള്‍ തേടുന്ന പൊടിപടലങ്ങളും ,

നെടുവീര്‍പ്പോടെ മണ്ണിന്റെ മാറില്‍ ഉരുകിവീഴുന്ന ഒരിറ്റു കണ്ണീരും ,

ഒപ്പം ശ്വാസനാളത്തെ പോലും ഞെരുക്കുന്ന ഏകാന്തതയും...

Monday, December 27, 2010

ഈ രാവില്‍ ..

ഇരുള്‍ വീണ ഒറ്റയടിപ്പാതകളില്‍,
മുറിവുണങ്ങാത്ത പൂവിന്‍ ഞരക്കങ്ങള്‍ മെല്ലെ കേള്‍ക്കാം ..
കടലിന്‍ മടിത്തട്ടില്‍ അസ്തമയ സുര്യന്റെ കിരണങ്ങള്‍ ജീവനൊടുക്കുന്നു ..
രാവിന്‍ മൌനം അലകളില്‍ വേദനയോടെ തേങ്ങുന്നു ...
മെഴുകുതിരികളുടെ മങ്ങിയ വെളിച്ചത്തില്‍ ,
ചിറകുരുകിയ ഈയാമ്പാറ്റകളുടെ പ്രാണവേദന ..
സ്വപ്നങ്ങള്‍ക്ക് പോലും കറുപ്പ് നിറമാണ് ...
ഉറഞ്ഞു കൂടിയ രക്തത്തിന്റെ കറുപ്പ് ..
നിഗൂഡതകളുടെ ദുര്‍ഗന്ധവും ..
ഈ രാവിലാനെന്റെ തൂലികയില്‍ ഭ്രാന്തുപിടിച്ച ചിന്തകളുടെ മഷി പുരണ്ടത് ...

Thursday, December 23, 2010

I love my mother

More than a person who care,
more than a person who loves,
she is a role model for
how a woman can be !

She is the person of difference and
the godess to share the tears...
she is a solution and she is a prayer
she is a support and she is an answer !

A moment away is painful,
and a moment close is a feeling of thousand births,
The last option of my choices is her word..
And for eternity,Let me be your daughter ... !

Wednesday, December 15, 2010

നിന്‍റെ പ്രണയം...


ഹൃദയത്തിന്റെ അഗാധതയില്‍ മൌനമായിരുന്നു സംഗീതം

എകയായിരുന്നു ഞാന്‍ നിശബ്ദതയെ പ്രണയിക്കുകയായിരുന്നു ..

ചിന്തകളിലെ ഇടതൂര്‍ന്ന വഴിയിലൂടെ നീയെന്ന സ്വപ്നം ,

എന്റെ സംഗീതത്തില്‍ കൂടിപാര്‍ത്തത് ഞാന്‍ പോലും അറിയാതെയാണ് ..
നിമിഷങ്ങളുടെ വേഗതയിലും നിശ്വാസങ്ങളെ ചങ്ങലയ്ക്കിട്ടു ,

നിന്‍റെ ചിത്രം എന്നെ അരിച്ചുതീര്‍ക്കുകയായിരുന്നു

മായ്ക്കാനും മറക്കാനുമാവാതെ എന്നിലെ മൌനത്തെ ചുട്ടെരിച്ചു ,

നീയെന്ന തിരി എന്നില്‍ ഉരുകിത്തീരുന്നു ...

വേര്‍പാടിന്റെ ഘോരവേദന ജീവനില്‍ തുള്ളിയായി നിറച്ചു ,

ഏതോ പാഴ്ക്കിനാവ് പോലെ മറഞ്ഞതും ,

എന്നിലെ മുറിവുകള്‍ ആഴ്ത്തിയതും നീയാണ് ...

നിന്‍റെ പ്രണയമാണ് ....

Monday, December 13, 2010

നീ എനിക്ക് ...


വെറുമൊരു കടലാസ്സു കഷ്ണത്തിന്റെ ജീവനറ്റ ഹൃദയത്തില്‍ തളച്ചിട്ട കുറെ വാക്കുകളുടെ മിടിപ്പിലല്ല നീയുള്ളത് ... ഒരായിരം സങ്കല്പങ്ങള്‍ കൂട്കൂട്ടി പാര്‍ക്കുന്ന എന്റെ ജീവനിലെ തേജസ്സുറ്റ പ്രാര്‍ഥനയിലാണ് ..പ്രതീക്ഷയിലാണ് ...



കൂരിരുട്ടിലും പൂക്കള്‍ വിടര്‍ത്തുന്ന അതുല്യമായ പ്രണയമേ... ഇതു നിദ്രയിലാണ് നിന്‍റെ സ്വപ്‌നങ്ങള്‍ കുടികൊള്ളാത്തത് ? ഏത് ഇരുളിലാണ് ഞാന്‍ നിന്‍റെ പ്രകാശം കണ്ടുണരാത്തത് ? ഏത് മൌനമാണ് നിന്നെ ധ്യാനിക്കാത്തത് ?



പകലിന്റെ സിന്ദൂരം രാവില്‍ മറയുമ്പോഴും , സാഗരത്തിന്റെ അലമുറകള്‍ തിരയിലടങ്ങുമ്പോഴും , ശിശിരത്തിന്റെ വേദന ഇലകളില്‍ കൊഴിയുമ്പോഴും , നിനക്ക് ചുറ്റും എന്റെ പ്രാണന്‍ നട്ടംതിരിയുന്നുണ്ടാവും ..കാലങ്ങളിലോ കാതങ്ങളിലോ അലിഞ്ഞു ചേരാത്ത , ഓര്‍മകളില്‍ ഒടുങ്ങാത്ത , നഷ്ടങ്ങളില്‍ വീണു ഉടയാത്ത സ്വപ്നമാണ് നീ ...



ഒടുവിലിന്റെ ഈ ആത്മാവിന്റെ നേര്‍ത്ത തിരി കെടുംബോഴും തിരശ്ശീലക്കു പിന്നിലെന്റെ ചേതന പിടയുമ്പോഴും ... കാലം എന്നോ എനിക്ക് സമ്മാനിച്ച നിന്‍റെ പേര് തളര്‍ന്ന നാവു ഉരുവിടുന്നുണ്ടാവും...




Sunday, December 12, 2010

ഇന്ന് നീ എന്നില്‍ ...

പണ്ടെങ്ങോ ഒരിക്കല്‍ നീ എന്നിലെ വിഭ്രാന്തമായ ഏകാന്തതകളില്‍
ആശ്വാസത്തിന്‍റെ പ്രകാശമായിരുന്നു..
പകല്‍ വെളിച്ചത്തിന്റെ പരക്കംപാച്ചിലുകളെ,
കാലം മെല്ലെ കാര്‍ന്നുതിന്നു തുടങ്ങിയപ്പോള്‍
മനസ്സിന്റെ ചില്ലകളില്‍ കത്തിയെരിഞ്ഞ കുറെ സ്വപ്നങ്ങളും,
ശിഥിലമായ ഓര്‍മകളും ബാക്കി...
വേദനയുടെ രൂക്ഷ ഗന്ധവും, മുറിവേറ്റ സ്വപ്നങ്ങളുടെ കാല്‍പ്പാടുകളും
നെഞ്ചിലേറ്റി തനിയെ ഞാന്‍ വീണ്ടും...
എന്റെ നിശ്വാസങ്ങള്‍ ഋതുക്കളും കടന്നു നാളെയുടെ വഴിയമ്പലത്തില്‍ ചേക്കേറുമ്പോള്‍ ,
അനാഥമായ കരിയിലകൂട്ടങ്ങള്‍ക്കിടയില്‍ എന്റെ ഹൃദയം വീണു വിതുമ്പുമ്പോള്‍,
ആ കണ്ണീരില്‍ പോലും നിന്‍റെ നിഴലുണ്ടാവും ...

Thursday, December 2, 2010

എന്നില്‍ നീ...

മുളംകാടുകളില്‍ തെന്നല്‍ ഗാനമാലപിക്കും പോലെ,
പൂവിന്‍ ഹൃത്തില്‍ മഞ്ഞുത്തുള്ളികള്‍ വീണലിയുംപോലെ,
അലകടലിന്‍ ആരവം ചിപ്പിക്കുള്ളില്‍ സംഗ്രഹിക്കും പോലെ ,
നീ നിന്നെതന്നെ എന്നില്‍ തി തെളിക്കുന്നു....

Wednesday, December 1, 2010

നിന്നെ ഓര്‍ത്ത്...

നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്നത് സാഗരമാണ്. വേദന... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിമ്പുകയാണ്... നിന്‍റെ ഓര്‍മ്മകള്‍ പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞോഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ഒന്നും... നീ അറിഞ്ഞിരുന്നില്ല... എന്റെ ചേതന നിന്‍റെ പാദങ്ങളില്‍ വീണു വിതുംമ്പുകയാണെന്ന്... എന്റെ സത്ത നീയെന്ന മഹാ സത്യത്തിനു മുന്നില്‍ അടിയറവു വെക്കുകയാണെന്ന്... പാപവും പുണ്യവും തമ്മിലെ അകലങ്ങളില്‍ ഞാന്‍ വെന്തുരുകുകയാണെന്ന്... ഒടുവിലീ വേദിയിലെ യവനിക താഴ്ന്നിട്ടും... കണ്ണീര്‍ ചുടുനിണമായി ഒഴുക്കികൊണ്ട് എന്റെ ജീവന്‍ ബാക്കിയുണ്ടായിരുന്നു... ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്‌.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...

Saturday, July 31, 2010

Mother ....


She was catering his desired dish,

As it was his birthday,

Her only child and her existence …

Spouse was died earlier,

Her only fortune was her little son,

Who was a chubby cutie pie,

She hurriedly cooked, as

her son may return from his school,

she,the pure hearted mother

subsist her life for her baby,

she rushed outside hearing the horn from the school bus,

to pick up her son,

to cuddle him and swathe him with her affection,

as the son saw his mother awaiting for him,

at the wayside, he wanna kiss her and mount on her,

the son impatiently fled to his mother,

to creep on her and recite the lessons of that day,

but destiny took another unpredicted step,

to crush her life under the wheels of a truck,

in a moment’s haste, she saw her son,

Engrossed in the bloodstream,

The pain of splitting her womb to take him out,

The blood she shed for giving him life,

Seen to be scattered in the path as slices of flesh,

Her life, her baby, her dream, her life,

Her future, her blood, her heart….

Taking the final breath of him,

Hw could a mother be able to see her son,

Undulating in the edge of death,

Her breaths suddenly stopped,

While she embraced the dying son,

She did neither shed tears,

Nor uttered a word…

She just closed her eyes with him,

But she never opened her eyes,

As her beats of the spirit stopped for ever….

That is the attachment of a mother to her child!!

Friday, July 30, 2010

!!!


സങ്കല്‍പ്പങ്ങള്‍ക്ക് മാത്രം ഇറങ്ങിചെല്ലുവാന്‍ കഴിയുന്ന ആഴങ്ങളില്‍ ,
പ്രാണന്റെ ഓരോ തുടിപ്പും കൈപ്പുള്ളതാക്കുന്ന ,
പ്രണയത്തിന്റെ കണികകള്‍ ഒളിഞ്ഞിരിക്കുന്നു ..
അതിലേയ്ക്ക് ചാടി മരിക്കുവാന്‍വേണ്ടി , ഓരോ നിമിഷവും തള്ളി നീക്കുന്ന നിന്നെ ഞാന്‍ എന്താണ് വിളിക്കുക ??

Wednesday, June 23, 2010

Your love ..

No one is dare to love me as you do,
Coz each speck of your love for me,
Makes me feel exceptionally good,
I never experienced this feeling before,
You make me delighted in thousands of ways,
You bring my bliss before,
Even by a small word, a simple kiss.,
Or a soft smile of yours,
makes me special,
No one make me so contented as you do my love,
Your tender touch is sealed in my emotions,
In the extremity of your love,
My soul is singing for you…
You choose to admire on my flaws,
Which I try to cover always,
You are fabulous love of mine,
I cannot find anyone like you anywhere…
You fill all my dreams and desires,
And from the time I met you,
I have nothing left as unfulfilled,
I feel jealous on you dear,
That I cannot love you more than you do,
That severe is your love for me….

Tuesday, June 22, 2010

:(

നിനക്കായി എന്റെ ഹൃദയം കവിഞ്ഞൊഴുകുന്ന സ്നേഹത്തെക്കാള്‍ , എന്ത് വിശ്വാസ്യതയാണ് ,
എന്റെ ഹൃദയം തകര്‍ന്നോഴുകുന്ന കണ്ണീരില്‍ നിനക്കുള്ളത് ??

Monday, June 21, 2010

വെറുതെ എന്നറിയാം ... !


നീ എന്റെ സ്നേഹത്തിനു മുന്നില്‍ നിന്നും കുതറിമാറുന്നു ,
എനിക്കോ നിന്‍റെ മനസ്സാക്ഷിക്കോ അജ്ഞാതമായ കാരണങ്ങള്‍ ... !
നിന്നെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ ,
എന്റെ ഹൃദയമാണ് ഉണങ്ങാത്ത മുറിവുകളുമായി നിലംപറ്റുന്നത് ...
എന്നിട്ടും നീ എന്നെ വെറുക്കുന്നു ...
വാര്‍ന്നുതീരുന്ന ജീവനെങ്കിലും ,
ശേഷിക്കുന്നത് നിന്‍റെ ഓര്‍മകള്‍ മാത്രമെങ്കിലും ,
ഓര്‍മകളില്‍ കിടന്നു പിടയുകയാണ് ഞാന്‍ ഇന്നും ... !
ചിലന്തിവലയില്‍ കുരുങ്ങിയ പ്രാണന്റെ ശ്രമം പോലെ ,
നിന്‍റെ ചിന്തകളില്‍ നിന്നും ഓടിയകലാന്‍ ഞാന്‍ ശ്രമിക്കുന്നു .. !
വെറുതെ എന്നറിയാം ... എങ്കിലും ... !

Friday, June 18, 2010

ഒരു ചോദ്യം ...


ചോരയില്‍ പുരണ്ടു കിടക്കുന്ന , ഉടലറ്റ മരക്കുറ്റി ...മിഴിനീരൊഴുക്കി , കാറ്റില്‍ പറന്നകലുന്ന വാടിയ ഇലകള്‍ ..തെല്ലകലെ ,പുഴയില്‍ ദൂരങ്ങളിലേക്ക് വിങ്ങലോടെ ഒഴുകിനീങ്ങുന്ന തന്‍റെ പിന്ജു ചിറകിലെ തൂവലുകള്‍ നെടുവീര്‍പ്പോടെ കണ്ട് മരണത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങുന്ന പക്ഷിക്കുഞ്ഞ് ..കണ്ടതെല്ലാം കാണാത്ത ഭാവത്തില്‍ ,തന്‍റെ കട്ടിലില്‍ ചാരിയിരുന്നു സ്വപ്നം കാണുന്ന മനുഷ്യാ , യാത്ര എവിടെവരെ ?

Thursday, June 17, 2010

prayer ..




Oh esteemed divinity,

U made me see the unruffled crack of dawn today,

Taking me through the playground of sunrays,

I saw my pals smiling,

You chucked troubles at me,

Making me attack them merrily..

You never made me sad,

You never made me hard,

Shielding me in ur hands ,

In this the brilliant prospects of nature,

You enveloped my dear ones,

I stride through the spine without dread,

And in your mercy …

Thanking you oh lord for this awe-inspiring day....

Aid me sleep calmly,

Rally round me and my friends

To have a pleased respite tonight,

Fetch our sentinel cherubs in our slumber,

Help us sleep in ur magnificent hands.....

Wednesday, June 16, 2010

:)

പാതവക്കത്ത് മുഖം താഴ്ത്തി നിന്നിരുന്ന ചില്ലകള്‍ക്കിടയില്‍ നിന്നും ചാറ്റല്‍മഴ ചെറുചിരിയോടെ ഓടിമറഞ്ഞു ,
പിന്നാലെ മെല്ലെ വന്ന മന്ദമാരുതന്റെ ചുണ്ടില്‍ തുടച്ചുമാറ്റാന്‍ മറന്ന ഒരു നനവുണ്ടായിരുന്നു ,
കവിളില്‍ ഒരു തുടുപ്പും ... !

Tuesday, June 15, 2010

കാറ്റും ഞാനും ....

വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ,
കാറ്റിന്‍റെ വഴികളെ പിന്തുടരാരുണ്ട് ,
പൂവുകളില്‍ നിന്നും പൂവുകളില്‍ ,പറന്നെത്തി ..
മെല്ലെയൊന്നു ചുംബിച്ച് ,
കിളിയൊഴിഞ്ഞ കൂടിനെ തട്ടി ഇളക്കി ,
സുര്യ രശ്മികള്‍ക്കൊപ്പം , ഇളം ചില്ലകളെ ഇക്കിളികൂട്ടി,
വയല്‍ വക്കത്തെ തളര്‍ന്ന പഥികന്റെ വിയര്‍പ്പു നുള്ളി ,
തിരമാലകള്‍ അമ്മാനമാടുന്ന നീലിമയിലെറിഞ്ഞ് ...
പൂക്കുന്ന കാടുകളിലെ നിശബ്ധത ഭേതിച്ച് ,
കാട്ടുപൂക്കള്‍ ചിരിക്കുന്ന കല്ലറകളില്‍ ,
ഇരുളിനെ ഭയപ്പെടുത്തുന്ന മെഴുകുതിരി നാളങ്ങളെ മന്ദമായി പുല്‍കി ,
പച്ച ഞരമ്പുകളില്‍ നിന്നും ,
ഉരുകി വീഴുന്ന മഞ്ഞുതുള്ളികളെയും തഴുകി ,
ചിന്തകളുടെ ഭാരം പേറുന്ന കൂട്ടില്‍ തിരികെയെത്തും ...







Sunday, June 13, 2010

അപ്പോഴും ...

വെള്ളക്കടലാസില്‍ ,
എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത് ,
എന്‍റെ സത്തയുടെ അംങ്ങളാണ് ... !
നിന്‍റെ നേരിയ ഹൃദയത്തിന്റെ ഭിത്തികളില്‍ ഇക്കിളികൂട്ടുന്നത് ,
മുറിവേറ്റ എന്‍റെ വാക്കുകളുടെ ചുടുനിണവും .. !
ഓളങ്ങളില്ലാത്ത പുഴയുടെ നിഗൂ മൌനവും വഹിച്ച് ,
വിടരാതെ കൊഴിഞ്ഞ പൂവിന്‍ നൊമ്പരത്തെ സംഗ്രഹിച്ച് ,
പ്രണയാഗ്നിയില്‍ വാടിയ ജീവനുകളുടെ കിതപ്പും ,
വൈകിയുറങ്ങുന്ന രാവുകളുടെ നിശബ്ധമാം നിലവിളിയും ചേര്‍ത്തുവച്ച് ,
ആഴങ്ങളുടെ ഇരുട്ട് പരതുന്ന കാറ്റോടു ചേര്‍ന്ന് ,
ഞാനും നീയും നടന്ന വഴിളില്‍ ,
എത്രയോ ദൂരങ്ങള്‍ ഞാന്‍ ഇന്നും വേദനയോടെ നോക്കി നില്ക്കാറുണ്ട് ...
രാവിന്‍റെ ശൂന്യതയെ ധ്യാനിച്ച് , വേദനയുടെ കണക്കുകള്‍ ,
കടലാസ്സുകഷ്ണങ്ങളില്‍ വെറുതെ പകര്‍ത്തി .. !
കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന , പേമാരിയുടെ തുള്ളികള്‍ ,
ഒന്നുമറിയാത്ത ഭാവത്തോടെ ഞാന്‍ അപ്പോഴും തുടച്ചുമാറ്റുന്നുണ്ടായിരുന്നു ...

ecstasy..



Let me place my heart,
In the verdant carpet at the crux of the jungle,
covered by the fresh pearls of ecstasy.. !
Leaving my mind,
Down the shade of golden tree in the autumn,
Let it study the music of falling golden-haired leaves,
Aw my heart, stay ..
Inside the swaying petal of dandelion,
flying over and over so without stinting,
And learn the clandestine of rainbows ..!
I should set my soul,
In the blushed poppies,
amassing the hushed splendor and aroma.. !
positioning my words,
Amid the angels,
Let it snoop to their celestial chat,
And lastly let it be sited back in me,
To decant the vocabulary of perpetual magnificence …..

Thursday, June 10, 2010

എന്റെ ഗാനം ...

മരണത്തിന്‍ ഗന്ധം നിറഞ്ഞ ഉള്ളറകളിലെ,
ഇരുണ്ടകോണില്‍ മൌനം ഭജിച്ചു ഞാന്‍ ചുരുണ്ടു കിടക്കുന്നു ,
കൊലക്കയറിനും ജീവനുമിടയില്‍ ചിന്തകള്‍ പിടയുന്നു ,
ഒട്ടിയ വയറുമായി, കുഞ്ഞി കവിളത്തു കണ്ണീരിന്‍ പാണ്ടുമായി ,
എന്നോമല്‍ പൈതങ്ങള്‍ കേഴവേ ,
കള്ളനായി ഞാന്‍ പെരെടുത്തതും വിധി ... !
ഓടിത്തളര്‍ന്നു ഞാന്‍ !
സമ്പാദ്യം ... പാദം നിറയെ മുള്ളുകള്‍ ..,
മരണത്തിന്‍ വീഞ്ഞുകൊപ്പയിലേക്ക് , ഹൃദയമിടിപ്പുകള്‍ ,
തുള്ളികളായി ഒഴുകിയിറങ്ങാന്‍ ഞാന്‍ ,
ജീവന്റെ കടലുകള്‍ എത്ര താണ്ടണം ?
മുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
ഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
ലോകം നിങ്ങള്‍ക്ക് മുന്‍പില്‍ നീട്ടപ്പെട്ടിരിക്കുന്നു ...

Wednesday, June 9, 2010

പുഷ്പഹാരം ..


രാവുറങ്ങും മുന്‍പേ ,
നിലാവുണരും മുന്‍പേ ,
ഇതാ ഞാനെന്‍ കുടിലില്‍ ,
നിനക്കായി പുഷ്പഹാരം തീര്‍ത്തിരിക്കുന്നു ,
പകല്‍ വെളിച്ചത്തിന്‍ സ്വര്‍ണ്ണക്കച്ചയില്‍,
നിനക്കായി ഞാന്‍ കാത്തുവച്ച ഹാരം !
രാപ്പാടികള്‍ ചേക്കേറുന്നു ,
നിന്‍ കരവലത്തില്‍ ...
നിനക്കായി അവ ഗാനങ്ങള്‍ ഒരുക്കുന്നു ,
അസ്തമയ സൂര്യന്റെ കിരങ്ങള്‍
എനിക്കൊപ്പം നിനക്കായി പാടുന്നു ...
മേഘങ്ങള്‍ക്കപ്പുറം ,
ഭാവനകള്‍ക്കുതീമായവനെ ,
തുച്ചമാമെന്റെയീ വിയര്‍പ്പുനിറഞ്ഞ അധ്വാനം ,
അങ്ങ് സ്വീകരിച്ചാലും ...

Tuesday, June 8, 2010

പറന്നകലും വരെ...

ഇന്നും , ഇന്നലെയും , ഞാന്‍ നിന്നെ പ്രണയിച്ചു ...
പൂവുകള്‍ വിടര്‍ന്നു ...
ഇലകള്‍ കൊഴിഞ്ഞു ...
സിരകളില്‍ നീയെന്ന സത്യം ,
മാംസത്തില്‍ നീയെന്ന പ്രണയം ,
ആത്മാവില്‍ നീയെന്ന കവിത ...
ഉരിഞ്ഞുമാറ്റനാവാത്തവിധം നീ ,
എന്നില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നുവല്ലോ ...
എന്റെ ജീവനില്‍ നിന്‍റെ നാമം ,
ആഴത്തില്‍ കോറിയിരിക്കുന്നു ...
മായ്ക്കാനോ മറയ്ക്കാനോ ആവാതെ ,
ഞാന്‍ അതിനെ എന്നിലേയ്ക്ക് ചേര്‍ത്തുവെക്കട്ടെയോ ?
നാളെയും ഞാന്‍ നിന്നെ പ്രണയിക്കും ,
ഓടുവിലീ ജീവന്റെ വേരുകള്‍ കാറ്റായി , മഴയായി ,
തിരിയായി , തിരയായി ...
ശൂന്യതയില്‍ പറന്നകലും വരെ....





Monday, June 7, 2010

but how ??

I am crying again for you…
I want to melt the path of my memories,
In my burning tears,
My eyes are not shedding tears,
As they are left with nothing more..
My soul is still crying for you dearest,
Not for you to come back to me,
But to hide the pain inside me,
How can I gather the courage to live?
How can I get back the happiness and strength ahead?
Were can I find the peace of mind?
My pain stood before me,
As if it dwells with me eternally,
I want to get rid of this situation,
Which leads me to the hell of grieves,
Drowning in the waves of broken dreams,
Tell me how do I live in darkness,
Without you lighting up my way…
Fading images of that day,U left me is,
Haunting my life always…
How can I escape?
How can I take my life back on its path??