
മൃദുവായി ഞാന്‍ നിന്നെ സ്പര്‍ശിച്ചു..
നീയെന്റെ സ്വപ്നമല്ലായിരുന്നു അല്ലെ...?
നിന്‍റെ കണ്ണുകളിലൂടെ ഞാന്‍ എന്റെ പ്രതിബിംബം കണ്ടു...
എന്റെ പുഞ്ചിരിയില്‍ പൂവിട്ട നുണക്കുഴികള്‍ നോക്കി ഞാന്‍ എന്റെ വേദനയെ കടിച്ചമര്‍ത്തി..
ഒടുവില്‍... ഞാന്‍ സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന...
ചിരിക്കുന്ന എന്നെ നിന്നിലും കണ്ടു...
നിന്റെ സൗഹൃദത്തില്‍,നിമിഷങ്ങള്‍,എന്റെ കടലോളം കണ്ണീര്‍ ആവിയാക്കുന്നതും ഞാന്‍ നോക്കി നിന്നു..
നിഷ്കളങ്കമായ എന്റെ വാചാലതകളില്‍ ഞാന്‍ നിന്നെ എന്റെ സര്‍വ്വസ്വവുമാക്കിയപ്പോഴും , ജീവിതം എനിക്കിതുവരെ സമ്മാനിക്കാത്ത സൗഹൃദത്തെ ഞാന്‍ ആവോളമാസ്വദിക്കുകയായിരുന്നു...
അപ്പോഴും നീ വികാരനിര്‍ഭരനായിരുന്നു.....
നിനക്ക് മുന്‍പില്‍ പൊട്ടിച്ചിരിക്കുന്ന എന്റെ അത്ഭുതങ്ങള്‍ക്ക് നീ പ്രണയം എന്ന പേര് നല്‍കി... എന്റെ കണ്ണുകള്‍ നിന്‍റെ കാഴ്ചയില്‍ പതിഞ്ഞപ്പോള്‍,
നിന്‍റെ ആഴങ്ങളില്‍ സംശയങ്ങള്‍ കുന്നുകൂടുകയായിരുന്നു....
കളങ്കമില്ലാത്ത എന്റെ സ്പര്‍ശങ്ങള്‍ , നിന്റെ നിഗൂഡസത്യങ്ങളെ ചുട്ടു പൊള്ളിക്കുകയായിരുന്നു ...
ഇന്ന് ഞാന്‍ ഏകയാണ്...
സൗഹൃദങ്ങളെ ഞാന്‍ അവിശ്വസിക്കുകയാണ്..
വെറുക്കുകയാണ്...