ഓരോ നെടുവീര്‍പ്പിലും
ജീവന്റെ തുള്ളികള്‍ അറ്റ് പോകുന്നു ...
തലച്ചോറ് കാര്‍ന്നു തിന്നുന്ന
നിന്റെ സ്വപ്‌നങ്ങള്‍ പെറ്റു പെരുകുന്നു ...
നിന്നിലേയ്ക്കുള്ള ദൂരം കൂടുന്നു ..
ആ ചുവടോരോന്നിലും ആണിത്തുരുമ്പ്
തറഞ്ഞു മുറിഞ്ഞെന്റെ നഗ്നപാദം...
എപ്പോഴൊക്കെയോ നിന്റെ ചുറ്റിലും
നടന്നെന്റെ പ്രാണന്‍
രാവില്‍ തിരികെയെത്തി
ദുസ്വപ്നത്തിന്റെ
മുഖംമൂടി വലിച്ചെറിഞ്ഞെന്റെ
മനസ്സിന്റെ വൃണങ്ങളില്‍ വേദന കുത്തി വെക്കുന്നു ...
നോവിന്റെ ശൂലമുന മുകളില്‍
എന്തിനെന്‍ ജീവനെ കിടത്തുന്നു പ്രണയമേ ..
നിന്നെ ഞാന്‍ പ്രണയിച്ചിട്ടെ ഉള്ളു..
ചോരയൊലിക്കുന്ന ചങ്കില്‍ പുരട്ടാന്‍
നിന്റെ സ്നേഹത്തുള്ളികള്‍ ഒരിക്കല്‍ കൂടി തരില്ലേ...
നൊമ്പരമുടയ്ക്കുന്നു ജീവനെ..!
നിനക്കായി ഉരുകി പുളയുന്നു ചിത്തം പ്രിയനേ ..
വരില്ലേ നീ ഒരിക്കല്‍ കൂടി...
ദൂരെ നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ ...
അവസാന ശ്വാസം അറിയാതെ നിന്നിലെയ്ക്ക് നീണ്ടത്
ഞാന്‍ പോലുമറിയാതെയാണ് ...
എന്റെ ആത്മാവിനെ വ്യഥയില്‍ തളച്ചു
കണ്ണീര്‍ ചാല് കീറി ...
തൊണ്ടയിലൊരു വിതുമ്പല്‍ ശേഷിപ്പിച്ചു ...
നീ പോയത് എന്റെ ചുടുചോരക്കു
മുകളില്‍ നിനക്ക് ഈ ജന്മം പടുത്തുയര്‍ത്താനോ ?
നിന്നെ പ്രണയിച്ച ഭ്രാന്താല്‍ ലോകം വെറുത്ത
എന്റെ ഉയിരിനെ ചുട്ടു തിന്നുന്ന ചിതയിലും ,
നീ കാണും പുകയില്‍ പൊങ്ങുന്ന
എന്റെ ആത്മനോപ്പം നിന്റെ ചിത്രവും .. !
എങ്കിലും എങ്കിലും പ്രിയനേ ..
അതിനു മുന്പോന്നു ഞാന്‍ ചോദിക്കാം..
ഒരിക്കലും നീ അറിയാതെ പോയതെന്തേ...
നിനക്കായി ഞാന്‍ ജീവിച്ചതും മരിച്ചതും... :(